Sunday, December 18, 2016

ഇഡ്‌ഡലി


ആവശ്യമുള്ള സാധനങ്ങള്‍

ഇഡ്‌ഡലി അരി-രണ്ട്‌ കപ്പ്‌
കുത്തരി- ഒരു കപ്പ്‌
ഉഴുന്നുപരിപ്പ്‌- ഒരു കപ്പ്‌
ഉലുവ- ഒരു ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌
വെള്ളം- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട് നാല് മണിക്കൂർ കുതിർക്കുക. ശേഷം ഗ്രൈൻഡറിൽ നല്ലതു പോലെ അരച്ചെടുക്കുക. ആറ് മണിക്കൂർ മാവ് പുളിക്കാൻ വയ്ക്കുക. പുളിച്ച ശേഷം പാകത്തിന് ഉപ്പ് ചേർത്തിളക്കുക. ഇഡ്ഡലിത്തട്ടിൽ നല്ലെണ്ണ പുരട്ടി അതിൽ മാവൊഴിച്ച് അപ്പച്ചെമ്പിൽ വച്ച് വേവിക്കുക. നല്ല ചൂട് മാറിയ ശേഷം തട്ടിൽ നിന്ന് ഇളക്കി ചട്ണിക്കോ സാമ്പാറിനോ ഒപ്പം വിളമ്പാം.


EmoticonEmoticon