തയ്യാറാക്കുന്ന വിധം
ഫില്ലിങ്ങിന്
************
മുട്ട-3എണ്ണം
നാളികേരം-5ടീസ്പൂണ്‍
അണ്ടിപരിപ്പ് നുറുക്കിയത്-15എണ്ണം
മുന്തിരി-15എണ്ണം
പഞ്ചസാര-4ടീസ്പൂണ്‍
ഏലയ്ക പൊടി-1/2ടീസ്പൂണ്‍
നെയ്യ് -3 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
*******************
പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പ് മുന്തിരി മൂപ്പിക്കുക...
ഇതിലേക്ക് തേങ്ങ ചേര്‍ത്ത് മൂപ്പിക്കാം..
ഇതിലേക്ക് മുട്ട ചേര്‍ത്ത് ഇളക്കി കൊടുക്കാം...പഞ്ചസാരയും ഏലയ്ക പൊടിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യാം.....
അടുക്ക് തയ്യാറാക്കാന്‍
*******************
ഗോതമ്പ് പൊടി-1കപ്പ്
മുട്ട-6എണ്ണം
പഞ്ചസാര-1.5ടീസ്പൂണ്‍
ഏലയ്ക പൊടി-1/4ടീ
നെയ്യ്-1ടീ
പാല്‍-1ഗ്ലാസ്സ്
ഗോതമ്പ് പൊടി കൊണ്ട്,നല്ല നൈസായ ആറ് ചപ്പാത്തി ഉണ്ടാക്കുക..അധികം വേവിക്കണ്ട....
മുട്ട,ഏലയ്ക പൊടി,പഞ്ചസാര എല്ലാം കൂടി യോജിപ്പിക്കുക....
ചുവട് കട്ടിയുള്ള പാത്രം ചൂടാക്കി നെയ് ചേര്‍ക്കുക...
ഒരു ചപ്പാത്തി എടുത്ത് പാലില്‍ മുക്കിയെടുത്ത്,മുട്ട മിശ്രിതത്തില്‍ മുക്കി ചൂടായ പാത്രത്തിലേക്ക് വെക്കുക....
ഇതിന് മുകളില്‍ മുട്ട കൂട്ട് വിതറുക....അടുത്ത ചപ്പാത്തികളും ഇത്പോലെ ചെയ്ത്.....ബാക്കിവരുന്ന മുട്ട ബാറ്റര്‍ ചപ്പാത്തിയുടെ മുകളിലൂടെ ഒഴിച്ച് കൊടുത്ത് 15മിനിറ്റ് മൂടി വെച്ച് കുറഞ്ഞ ചൂടില്‍ വേവിച്ച്....ഒരു ചട്ടുകം കൊണ്ട് സൈഡ് ഭാഗങ്ങള്‍ വിടീച്ചെടുത്ത്....ഒരു പാനിലേക്ക് പാത്രം കമഴ്ത്തി....മൂടിവെച്ച് 10മിനിറ്റ് കൂടി വേവിച്ചെടുത്താല്‍ ചട്ടിപത്തിരി റെഡി....

EmoticonEmoticon