പഞ്ചസാര -1 കപ്പ്
വെള്ളം -1/2 കപ്പ്
വാനില എസ്സെൻസ് -1 ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
ഫുഡ് കളർ -1 തുളളി
ജലാറ്റിൻ -1 ടേബിൾസ്പൂൺ
ചൂട് വെള്ളം -1/2 കപ്പ്
പൊടിച്ച പഞ്ചസാര -1/4 കപ്പ്
കോൺഫ്ലോർ -1/4 കപ്പ്
ജലാറ്റിൻ ചൂടുവെള്ളത്തിൽ കുതിർത്തു വെക്കുക .
പഞ്ചസാര 1/2 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ..ഇളക്കി കൊണ്ടിരിക്കണം...പഞ്ചസാര പാനി നല്ല കുറുകുന്ന വരെ തിളപ്പിക്കണം .. ഏകദേശം 10 മിനിറ്റ് തിളച്ചു കൊണ്ടിരിക്കണം .
ഒരു എഗ്ഗ്‌ബീറ്റർ ഉപയോഗിച്ച് കുതിർത്തു വെച്ച ജലാറ്റിൻ ബീറ്റ് ചെയ്യണം .. കൂടെ തന്നെ ചൂടോടു കൂടി പഞ്ചസാര സിറപ്പും ചേർത്ത് കൊണ്ടിരിക്കുക ... ഇതു നല്ല കട്ടി ആവുന്ന വരെ ബീറ്റ് ചെയ്യണം .. വാനില എസ്സെൻസ് ,ഉപ്പ്,കളർ എന്നിവ ചേർത്ത് ബീറ്റ് ചെയ്യണം .
Marshmallows സെറ്റ് ആകുന്ന ട്രേ യിൽ ഒരു parachment പേപ്പർ വിരിച്ചു കോൺഫ്ലോർ ഉം പൊടിച്ച പഞ്ചസാരയും യോജിപ്പിച്ചു വിതറുക .അതിനു മുകളിൽ
ബീറ്റ് ചെയ്‌തു വെച്ച marshmallow സെറ്റ് ആവാൻ ഒഴിക്കുക .
5 -6 മണിക്കൂർ സെറ്റ് ചെയ്യുക .. ശേഷം കത്തി കൊണ്ട് ഇഷ്ട്ടമുള്ള ഷേപ്പ് ൽ മുറിച് ബാക്കി ഉള്ള കോൺഫ്ലോർ പഞ്ചസാര യിൽ റോൾ ചെയ്‌തു കഴിക്കാം ..

EmoticonEmoticon