Saturday, September 30, 2017

ചോലെ മസാല



വെള്ള കടല കുതിർത്തത്‌ -1 കപ്പ്
സവാള -2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
പച്ചമുളക് -4
മുളകുപൊടി -1 സ്പൂൺ
മല്ലിപ്പൊടി -1 1/2 സ്പൂൺ
ഗരം മസാലപ്പൊടി -1 സ്പൂൺ
ജീരകം -1 പിഞ്ച്
മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ
തക്കാളി -2
ഉപ്പ്, എണ്ണ ആവശ്യത്തിന്
കടല നന്നായി വേവിക്കുക. അതിൽ നിന്നും മൂന്നു സ്പൂൺ എടുത്തു തണുത്ത ശേഷം അരച്ച് വെക്കുക പാനിൽ എണ്ണ ചൂടാക്കി ജീരകമിട്ട ശേഷം ഉള്ളി, പച്ചമുളക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇതിലേക്ക് തീയകുറച്ച ശേഷം മസാലപ്പൊടികൾ ചേര്ക്കാ.ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റുക.അൽപ്പം വെള്ളമൊഴിച്ചു ഉപ്പും ചേർത്ത് പത്തു മിനിട്ടു അടച്ചു വേവിക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടല ചേർത്ത് ഒന്ന് കൂടെ അടച്ചു വേവിക്കുക.അരച്ചുവെച്ചിരിക്കുന്ന കടല ചേർത്തിളക്കം ഗ്രെയ്‌വി ഒന്ന് കുറുകുമ്പോൾ മല്ലിയില ചേർത്ത് വാങ്ങാം!


EmoticonEmoticon