Saturday, August 12, 2017

പപ്പടം താളിപ്പ്

Tags



ഇതു ഒരു താളിപ്പ് തട്ടിക്കൂട്ട് കറിയാണെങ്കിലും സംഗതി കിടിലനാ.....
ഇതു ഞങ്ങളുടെ മലപ്പുറത്തിന്റെ ദേശീയ കറിയായിരുന്നെങ്കിലും ഇതിനു വംശനാഷം സംഭവിച്ചിട്ടുണ്ട്.
ഇതിനെ കുറിച്ചു ഇപ്പോൾ 99% പേർക്കും അറിയില്ല എന്നതാണ് സത്യം.
ഇപ്പോൾ നിങ്ങൾക് വേണ്ടി ഒന്നു പൊടിതട്ടിയെടുക്കുകയും,ഇപ്പോഴത്തെ ജനറേഷന് ഒന്നു പരിചയപ്പെടുത്തുകയും ചെയ്യാം.
വളരെ സിംപിൾ ആണ്.5 മിനുറ്റ് മതി ഈ കറി ഉണ്ടാക്കാൻ.
പപ്പടം - 3 (ഫ്രൈ ചെയ്തത്).
വെളിച്ചെണ്ണ - 2 സ്പൂണ്.
കടുക് - അര സ്പൂണ്.
ചെറിയ ഉള്ളി - 3 എണ്ണം.
പച്ചമുളക് - 2 എണ്ണം.
ഉണക്കമുളക്‌ 3 എണ്ണം.
കഞ്ഞിവെള്ളം - 1 കപ്പ്.
കറിവേപ്പില.
ഉപ്പ്.
പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കുക.
കടുക് പൊട്ടിച്ചു ചെറിയ ഉള്ളി മൂപ്പിക്കുക.
കറിവേപ്പില,ഉണക്കമുളക്‌ ചേർക്കുക.
കഞ്ഞിവെള്ളം,ഉപ്പ്, പച്ചമുളക് ചേർക്കുക.
തിളച്ച ശേഷം പപ്പടം കൈ കൊണ്ട് പൊട്ടിച്ചു ചേർക്കുക.
ഉടനെ വാങ്ങി വെക്കുക.
NB: ചൂടോടെ ഉപയോഗിക്കണം.ചൂടാറിയാൽ കറി കട്ടി കൂടിവരും.


EmoticonEmoticon