Saturday, August 12, 2017

സോയചങ്ക്‌സ് ഉലർത്തിയത്



ആദ്യം കുറച്ച് സോയാചങ്ക്‌സ് വെള്ളത്തിൽ കുതിരാൻ ഇടുക. ഇതു കുതിർന്നു കഴിഞ്ഞാൽ 3-4 തവണ കഴുകി ഒട്ടും വെള്ളം ഇല്ലാതെ പിഴിഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക. ഇതിലേക്ക് കുറച്ച് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് ഇത്രേം ഇട്ട് തിരുമ്മി വക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര സ്പൂൺ പെരുംജീരകം ഇടുക. ഇത് പൊട്ടി വരുമ്പോൾ ഒരു സ്പൂൺ വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, 2 പച്ചമുളക് കീറിയത്, കുറച്ച് കറിവേപ്പില, ഒരു മീഡിയം സവാള,കുറച്ച് കാപ്സിക്കം അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതൊരു ഗോൾഡൻ കളർ ആകുമ്പോൾ ഒരു മീഡിയം തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക . ഇതിലേക്ക് അരിഞ്ഞു വച്ച സോയ ചങ്ക്‌സ് ഇട്ടിളക്കി 5 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇതിലേക്ക് ഒരു സ്പൂൺ മീറ്റ് മസാല /ഗരം മസാല ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി കൊടുക്കുക. ഇതിലേക്ക് ഒരു 3 ടേബിൾ സ്പൂൺ തേങ്ങാപാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് ഡ്രൈ ആകുന്നത് വരെ ഇളക്കുക. അവസാനം അല്പം മല്ലിയില ഇട്ടിളക്കി സെർവിങ് പ്ളേറ്റിലേക് മാറ്റുക.


EmoticonEmoticon