Saturday, August 12, 2017

കുക്കുമ്പർ അട

Tags


ഇത് വളരെ വ്യത്യസ്തവും രുചികരവുമായ മധുരപലഹാരം ആണ്.... ഇതിനുവേണ്ടത് നമ്മൾ സാലഡിനു ഉപയോഗിക്കുന്ന ടൈപ്പ് വെള്ളരിക്കയാണ്....

പച്ചരി കുതിർത്ത് - 2 കപ്പ്
ഗ്രേറ്റഡ്‌ വെള്ളരിക്ക - 4 കപ്പ്
തേങ്ങാ (ഗ്രേറ്റഡ്) - ഒന്നര കപ്പ്
ശർക്കര - മധുരം വേണ്ടതനുസരിച്ചു ചേർക്കണം
കുരുമുളക് 5-6 എണ്ണം
ജീരകം- 1 ടേബിൾസ്പൂൺ
ഏലയ്ക്ക- 2 എണ്ണം
ഉപ്പ് - 1 നുള്ള്

ഇവയെല്ലാം കൂടെ മിക്സിയിൽ നന്നായി അടിച്ചെടുക്കുക, വെള്ളം ചേർക്കരുത്, വെള്ളരിയിൽ വെള്ളം ഒരുപാടുണ്ട്... ഒരു പാത്രത്തിൽ നെയ്യോ ഓയിലോ പുരട്ടി ഈ കൂട്ടു ഒഴിച്ച് steam ചെയ്‌തെടുത്തു തണുക്കുമ്പോൾ ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുക്കുക


EmoticonEmoticon