Saturday, August 5, 2017

പഴംപൊരി

Tags



പഴുത്ത ഏത്തപ്പഴം - 4 എണ്ണം
മൈദ - 1 കപ്പ്
അരിപ്പൊടി - 3 ടേബിൾ സ്പൂണ്‍
പഞ്ചസാര - 2സ്പൂണ്‍
മഞ്ഞൾപ്പൊടി - ഒരു നുള്ള്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
വെള്ളം - വെള്ളം ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്
4പഴുത്ത ഏത്തപ്പഴം നീളത്തിൽ നടുവെ പിളർന്ന് 2യി മുറിക്കുക.( വലിപ്പം കുറച്ചാൽ കുറച്ച് എണ്ണയിൽ ചെയ്യാം)
ഒരു പാത്രത്തില്‍ മൈദ, അരിപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തു മാവു പരുവത്തിൽ നന്നായി കലക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതീയിൽ , മുറിച്ചു വെച്ച ഏത്തപ്പഴം മാവിൽ മുക്കി എണ്ണയിലിടുക.
ഇരു വശവും നന്നായി മൊരിഞ്ഞ ശേഷം കോരിയെടുത്ത് ടിഷ്യു പേപ്പറിൽ ഇട്ട് എണ്ണമയം പോയ ശേഷം കഴിക്കാം


EmoticonEmoticon