Tuesday, December 6, 2016

ഉണക്കലരി പായസം

Tags


ആവശ്യമുള്ളവ

ഉണക്കലരി 200 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നാളികേരം രണ്ട്
ഒന്നാം പാല്‍ ഒരു കപ്പ്
രണ്ടാം പാല്‍ ഒരു ലിറ്റര്‍
മൂന്നാം പാല്‍ മൂന്ന് ലിറ്റര്‍
നെയ്യ് 50 ഗ്രാം
കൊത്തിയ നാളികേരം ഒരു കപ്പ്
ചുക്ക്‌പൊടി, അര ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
ഏലക്കാപ്പൊടി അര ടീസ്പൂണ്‍

തയാറാക്കുന്നവിധം

അടി കട്ടിയുള്ള പാത്രത്തില്‍ മൂന്നാം പാല്‍ ഒഴിച്ച് തിളച്ച് വരുമ്പോള്‍ മിക്‌സിയില്‍ നുറുക്കിയെടുത്ത ഉണക്കലരി അതില്‍ കഴുകി ഇടുക. മുക്കാല്‍ വേവ് ആകുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിക്കുക. കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. പാകമാകുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കി തീകെടുത്തി ഒന്നാം പാല്‍ ഒഴിക്കുക. നെയ്യില്‍ നാളികേരം വറുത്ത് ഇടുക. 


EmoticonEmoticon