Tuesday, December 6, 2016

പൈനാപ്പിള്‍ പായസം

Tags


ആവശ്യമുള്ളവ

നന്നായി പഴുത്ത വലിയ പൈനാപ്പിള്‍ ഒന്ന്
ശര്‍ക്കര 750 ഗ്രാം
നാളികേരം രണ്ട്
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) ഒന്നര ലിറ്റര്‍
തലപ്പാല്‍ രണ്ട് കപ്പ്
നെയ്യ് 100 ഗ്രാം
അണ്ടിപ്പരിപ്പ് 100 ഗ്രാം
ചുക്ക് പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
എലക്കാപ്പൊടി അര ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക് 50 മില്ലി

തയാറാക്കുന്നവിധം

പൈനാപ്പിള്‍ നെടുകെ മുറിച്ച് ചിരവയില്‍ ചിരകി എടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. നന്നായി വെന്ത് വരുമ്പോള്‍ വഴറ്റി അതില്‍ ശര്‍ക്കര ഉരുക്കി അരിച്ചൊഴിക്കുക. തിളച്ച് കുറുകിവരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.
പാകത്തിന് കുറുകുമ്പോള്‍ അതില്‍ പൊടികള്‍ ചേര്‍ത്ത് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തീകെടുത്തുക. നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തിട്ട് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ത്ത് യോജിപ്പിക്കുക. നേരിയ പുളിരസം ഉണ്ടാകും. അത് കുറയ്ക്കാനാണ് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ക്കുന്നത്. തണുത്ത് തുടങ്ങുമ്പോള്‍ ഉപയോഗിക്കുക.


EmoticonEmoticon