Tuesday, December 6, 2016

കുമ്പളങ്ങ പായസം

Tags


ആവശ്യമുള്ളവ

കുമ്പളങ്ങ 250 ഗ്രാം
നാളികേരം രണ്ടെണ്ണം
(ഒന്നാം പാല്‍, രണ്ടാം പാല്‍ - ഒന്നര ലിറ്റര്‍ വീതം)
ശര്‍ക്കര 250 ഗ്രാം
കൂവപ്പൊടി/റാഗിപ്പൊടി 100 ഗ്രാം
നെയ്യ് 100 ഗ്രാം
അണ്ടിപ്പരിപ്പ് 100 ഗ്രാം
തേന്‍ കാല്‍ കപ്പ്
ഏലക്കാപ്പൊടി ഒരു ടീസ്പൂണ്‍

തയാറാക്കുന്നവിധം

വൃത്തിയാക്കിയ കുമ്പളങ്ങ ഒരു ഗ്രേറ്ററില്‍ ചീകി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്ത് കഴിയുമ്പോള്‍ അരിപ്പയിലേക്ക് മാറ്റി പിഴിഞ്ഞെടുത്ത് ശര്‍ക്കര ഉരുക്കി അരിച്ച് വെച്ചിരിക്കുന്നതില്‍ ഇട്ട് വെക്കുക. കൂവപ്പൊടിയോ അല്ലെങ്കില്‍ റാഗിപ്പൊടിയോ രണ്ടാം പാലില്‍ കലക്കി തിളപ്പിക്കുക.
തിളച്ച് വരുമ്പോള്‍ ശര്‍ക്കരയില്‍ ഇട്ട് വെച്ചിരിക്കുന്ന കുമ്പളങ്ങക്കൂട്ട് കൂടി ചേര്‍ത്ത് തിളപ്പിക്കുക. യോജിച്ച് വരുമ്പോള്‍ ഏലക്കാപ്പൊടി ചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് തീ കെടുത്തുക. നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തിട്ട് തണുത്ത് കഴിയുമ്പോള്‍ തേന്‍ കൂടി ചേര്‍ത്ത് ഇളക്കി ഉപയോഗിക്കുക.


EmoticonEmoticon