Tuesday, December 6, 2016

ഫ്രൂട്‌സ് പായസം

Tags


ആവശ്യമായ ചേരുവകള്‍

നന്നായി പഴുത്ത ഏത്തപ്പഴം മൂന്നെണ്ണം
ശര്‍ക്കര 300 ഗ്രാം
നാളികേരം രണ്ടെണ്ണം
(ഒന്നാം പാല്‍- ഒന്നര ലിറ്റര്‍, രണ്ടാം പാല്‍ - രണ്ട് കപ്പ്)
പുളിയില്ലാത്ത റോസ് മുന്തിരി 200 ഗ്രാം
പഞ്ചസാര 100 ഗ്രാം
നെയ്യ് 100 ഗ്രാം
അണ്ടിപ്പരിപ്പ് 100 ഗ്രാം
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
തേന്‍ കാല്‍ കപ്പ്

ഉണ്ടാക്കുന്നവിധം

റോസ് മുന്തിരി തൊലി കളഞ്ഞ് പഞ്ചസാര ഉരുക്കി ചൂടാറുമ്പോള്‍ അതില്‍ ഇട്ട് വെക്കണം. ഏത്തപ്പഴം വേവിച്ച് ഒരു മിക്‌സിയില്‍ തരിയില്ലാതെ അടിച്ചെടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ പാതി നെയ്യ് ഒഴിച്ച് അടിച്ചെടുത്ത പഴം അതിലേക്ക് പകര്‍ന്ന് വഴറ്റുക. അതില്‍ ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിച്ച് കുറുകുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിക്കുക. കുറുകി പാകമാകുമ്പോള്‍ പഞ്ചസാര ലായനിയില്‍ ഇട്ട് വെച്ചിരിക്കുന്ന റോസ് മുന്തിരി പഞ്ചസാരയോടുകൂടി അതിലേക്ക് പകര്‍ന്ന് തീ കെടുത്തി തലപ്പാല്‍ ചേര്‍ക്കുക. ജീരകപ്പൊടി ചേര്‍ത്ത് അണ്ടിപ്പരിപ്പ് ബാക്കിയുള്ള നെയ്യില്‍ വറുത്തിട്ട് മെല്ലെ ഇളക്കി യോജിപ്പിക്കുക. തണുത്തു കഴിയുമ്പോള്‍ തേനും ചേര്‍ത്ത് ഇളക്കുക.


EmoticonEmoticon