Tuesday, December 6, 2016

അട പ്രഥമന്‍


ആവശ്യമായ ചേരുവകള്‍

ഉണക്കലരി 500 ഗ്രാം
ശര്‍ക്കര ഒരു കിലോ
പഞ്ചസാര 250 ഗ്രാം
നെയ്യ് 100 ഗ്രാം
നാളികേരം നാല്
ഒന്നാം പാല്‍ രണ്ട് കപ്പ്
രണ്ടാം പാല്‍ ഒന്നര ലിറ്റര്‍
പശുവിന്‍ പാല്‍ 250 മില്ലി
ചുക്ക്‌പൊടി ഒരു ടീസ്പൂണ്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലക്കാപ്പൊടി ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 200 ഗ്രാം

ഉണ്ടാക്കുന്നവിധം

ഉണക്കലരി കുതിര്‍ത്ത് തരിയില്ലാതെ മിക്‌സിയില്‍ പൊടിച്ചെടുക്കുക. നേര്‍ത്ത വാഴയിലയില്‍ ഈ പൊടി കട്ടിയായിട്ട് വെള്ളത്തില്‍ കലക്കിയെടുത്ത് തളിക്കുക. പിന്നീട് ചുരുളുകളായി ചുരുട്ടി കെട്ടി തിളച്ചവെള്ളത്തിലിട്ട് വേവിക്കുക. അര മണിക്കൂര്‍ തിളച്ച ശേഷം തീ കെടുത്തി വെള്ളം മാറ്റി തണുത്ത വെള്ളം ഒഴിച്ച് തണുപ്പിക്കുക. ചുരുളുകള്‍ നിവര്‍ത്തി അട വേര്‍പെടുത്തുക. പിന്നീട് ഇവ കഴുകിയെടുത്ത് കട്ടിങ് ബോര്‍ഡില്‍വെച്ച് ചെറുതായി കൊത്തിയെടുക്കുക. അടികട്ടിയുള്ള പാത്രത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത് അതില്‍ അടയിട്ട് വഴറ്റുക. അതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുകിവരുമ്പോള്‍ പശുവിന്‍ പാല്‍ ചേര്‍ക്കുക. തിളച്ച് വരുമ്പോള്‍ പഞ്ചസാരയും പൊടികളും ചേര്‍ത്ത് തിളപ്പിക്കുക. തീ കെടുത്തി ഒന്നാം പാല്‍ ചേര്‍ക്കുക. നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്ത് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നാല് ലിറ്റര്‍ പായസം ഉണ്ടാകും.


EmoticonEmoticon