Tuesday, December 6, 2016

അവൽ പായസം

Tags


ആവശ്യമുള്ളവ

1.അവൽ – കാൽ കിലോ
2.നെയ്യ് – പാകത്തിന്
3.തേങ്ങ – ഒരു വലുത്, ചുരണ്ടിയത്
4.ശർക്കര – 400 ഗ്രാം
വെള്ളം – പാകത്തിന്
5.ഏലയ്‌ക്കാപ്പൊടി – അര ചെറിയ സ്‌പൂൺ
6.കശുവണ്ടിപ്പരിപ്പ് – 10, നുറുക്കിയത്
ഉണക്കമുന്തിരി – 15

പാകം ചെയ്യുന്ന വിധം

∙ അവൽ വൃത്തിയാക്കി നെയ്യിൽ ചുവക്കെ വറുത്തെടുക്കു ക. ഇതു മിക്‌സിയിലാക്കി തരുതരുപ്പായി പൊടിച്ചെടു ക്കണം. റവ പോലിരിക്കണം.
∙ തേങ്ങ ചുരണ്ടിയതു പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്‌ക്കുക.
∙ ശർക്കര പൊടിച്ചു നികക്കെ വെള്ളമൊഴിച്ച് ഉരുക്കി അരിച്ചു വയ്‌ക്കണം.
∙ ഒരു ഉരുളിയിൽ മൂന്നാം പാൽ അടുപ്പിൽ വച്ചു തിളപ്പിച്ച്, അതിൽ അവൽ വറുത്തുപൊടിച്ചതും ചേർത്തിളക്കി വേവിക്കുക. തിളച്ചു വറ്റിത്തുടങ്ങുമ്പോൾ ശർക്കര ചേർത്തിളക്കി വരട്ടിയെടുക്കണം.
∙ ഇതിലേക്കു രണ്ടാം പാൽ ചേർത്തു മെല്ലെ ഇളക്കുക.
∙ ഒന്നാം പാൽ ചേർത്തിളക്കി വാങ്ങി, ഏലയ്‌ക്കാപ്പൊടിയും ചേർക്കുക.
∙ ബാക്കിയുള്ള നെയ്യിൽ കശുവണ്ടിപ്പരിപ്പ് നുറുക്കും ഉണക്കമുന്തിരിയും വറുത്ത് പായസത്തിൽ ചേർത്തിളക്കി ചൂടോടെ വിളമ്പണം.


EmoticonEmoticon