Tuesday, December 6, 2016

സേമിയ ചൌവ്വരി പായസം

Tags


ചേരുവകള്‍:

വെര്‍മസിലി - 1 കപ്പ്
ചൌവ്വരി - 1കപ്പ്
പാല്‍ - 3 കപ്പ്
അണ്ടിപ്പരിപ്പ് - 15
ഏലയ്ക്ക - 4
ഉണക്ക മുന്തിരിങ്ങ - 6
പഞ്ചസാര - 2കപ്പ്

പാകം ചെയ്യുന്ന വിധം: 

ചൌവ്വരി വെള്ളം ചേര്‍ത്ത് വേവിക്കുക. പാത്രത്തില്‍ ഒട്ടിപ്പിടിക്കാത്തവണ്ണം ഒന്നു തിളച്ചതിനുശേഷം തീകുറച്ച് വേണം വേവിക്കേണ്ടത്. വെര്‍മസിലി ചെറുതായി പൊടിക്കുക. അതിനുശേഷം നെയ്യില്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. എന്നിട്ടതിലേക്ക് പാല്‍, പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവയും വേവിച്ച് വച്ചിരിക്കുന്ന ചൌവ്വരിയും ചേര്‍ത്ത് തിളപ്പിക്കുക. അവസാനം ഉണക്ക് മുന്തിരിങ്ങയും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്ത് അതില്‍ ചേര്‍ക്കുക.


EmoticonEmoticon