Thursday, December 8, 2016

പ്രഷര്‍ കുക്കര്‍ പാല്‍ പായസം

Tags


ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ : ഒരു ലിറ്റര്‍
ബിരിയാണി അരി  : 1/4 കപ്പ്‌
പഞ്ചസാര : ആവശ്യത്തിന്

തയാറാക്കുന്ന വിധം

പ്രഷര്‍ കുക്കര്‍ നന്നായി കഴുകി വൃത്തിയാക്കുക (ഇല്ലെങ്കില്‍ പാല് പിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട് ).പാലും ,അരിയും കുക്കറില്‍ ഇട്ട്  വെയിറ്റിട്ട് അടുപ്പില്‍ വയ്ക്കുക.കുക്കറില്‍ വിസില്‍ വരുമ്പോള്‍ നിര്‍ത്തിയിടുക. പ്രഷര്‍ പോയതിനു ശേഷം കുക്കര്‍ തുറക്കുക.അതിനു ശേഷം പഞ്ചസാര മധുരത്തിന് ചേര്‍ത്ത് കുക്കര്‍ വെയിറ്റ് ഇട്ടു അടുപ്പില്‍ വയ്ക്കുക.വിസില്‍ വരുന്നതിനു മുന്‍പ് തീ കുറച്ച് 15 മിനിറ്റ് വയ്ക്കുക.അതിനു ശേഷം തീ ഓഫ്‌ ചെയ്യുക.പ്രഷര്‍ പോയതിനു ശേഷം തുറക്കുക.പാല്‍ കുറുകി കണ്‍സേര്‍ട് മില്‍കിന്‍റെ കളര്‍ പോലെ കുറുകി ഇരിക്കണം.പാല്‍ പായസത്തിന് മുന്തിരിയും ,അണ്ടിപ്പരിപ്പും ചേര്‍ക്കുകയില്ല.


EmoticonEmoticon