Thursday, December 8, 2016

മത്തങ്ങാ പായസം

Tags


ആവശ്യമുള്ള സാധനങ്ങള്‍

മത്തങ്ങ- രണ്ടര കപ്പ് അരിഞ്ഞത്വെള്ളം- ഒന്നര കപ്പ്
ചൗവ്വരി-രണ്ടര ടേ. സ്പൂണ്‍
പാല്‍- ഒരു കപ്പ്
പഞ്ചസാര-2/3 കപ്പ്
ഏലയ്ക്കാ- മൂന്നെണ്ണം
നെയ്യ്- 2-3 ടേ. സ്പൂണ്‍
അണ്ടിപ്പരിപ്പ്, കിസ്മിസ്- കുറച്ചുവീതം
കുങ്കുമപ്പൂവ്-കുറച്ച്

തയ്യാറാക്കുന്ന വിധം

മത്തങ്ങയുടെ തൊലിയും കുരുവും കളഞ്ഞ് ചെറുതായരിയുക. ഒരു കുക്കറില്‍ മത്തങ്ങ കഷ്ണങ്ങള്‍, ചൗവ്വരി, വെള്ളം എന്നിവ ചേര്‍ത്ത് അഞ്ച് വിസില്‍ കേള്‍ക്കും വരെ വേവിച്ച് വാങ്ങുക. 10 മിനിട്ടുകഴിഞ്ഞ് നന്നായുടയ്ക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവയിട്ട് വറുത്ത് കോരുക. കുക്കറില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് 10 മിനിട്ട് തിളപ്പിക്കുക. വാങ്ങിവച്ച് അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവയിട്ട് അലങ്കരിക്കുക. കുങ്കുമപ്പൂവ് കുതിര്‍ത്ത് ചേര്‍ക്കുക.


EmoticonEmoticon