Thursday, December 8, 2016

ക്യാരറ്റ് പായസം

Tags


ആവശ്യമുള്ള സാധനങ്ങള്‍

ക്യാരറ്റ് – 250 ഗ്രാം
ചവ്വരി – 100 ഗ്രാം
ശര്‍ക്കര – 300 ഗ്രാം
നെയ്യ് – 50 ഗ്രാം
നാളികേരം – 2 എണ്ണം
പഞ്ചസാര – 1 ടീസ്പൂണ്‍
തേങ്ങ പൂള്‍(ചെറുതായി നുറുക്കിയത്‌), അണ്ടിപരിപ്പ്, ചുക്ക് പൊടി, ജീരകപ്പൊടി, ഏലക്കായ,ഉപ്പ് എന്നിവ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

നാളികേരം ചിരവി പിഴഞ്ഞെടുക്കുമ്പോള്‍  ഒന്നാം പാല്‍,രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ മാറ്റിവെക്കുക. ക്യാരറ്റ് നേരത്തേ തയ്യാറാക്കി വച്ച മൂന്നാം പാലില്‍ വേവിച്ച് നന്നായി അരച്ചെടുത്ത്  1സ്പൂണ്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കി വെക്കുക.
ചവ്വരി പാകത്തിന് വേവിച്ചു വെക്കുക.
തേങ്ങപ്പൂള്‍,അണ്ടിപരിപ്പ് എന്നിവ ബാക്കിയുള്ള നെയ്യില്‍ വറത്ത് കോരിവെക്കുക
പായസം തയ്യാറാക്കുന്നതിനുള്ള പാത്ം അടുപ്പില്‍ വെച്ച് നെയ്യില്‍ പകുതി ഭാഗം ഒഴിച്ച് ചൂടായി വരുമ്പോള്‍ തയ്യാറാക്കി വച്ച ക്യാരറ്റ് ചേര്‍ത്ത് നന്നായി വഴറ്റുക,ഇതിലേക്ക് ശര്‍ക്കര പാനിയും വേവിച്ച ചവ്വരിയും ക്രമമായി ചേര്‍ത്തിളക്കുക. ഇവയിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് യോജിപ്പിച്ചെടുക്കുക. ചുക്ക്,ഏലക്കായ,ജീരകം എന്നിവ  പൊടിച്ചത് ആവശ്യത്തിന് ചേര്‍ത്തിളക്കുക. ഇതിലേക്ക ഒന്നാം പാല്‍ കൂടി ചേര്‍ത്താല്‍ ക്യാരറ്റ് പയസം റെഡി. പായസം വിളമ്പുമ്പോള്‍ വറുത്ത് കോരിയെടുത്ത തേങ്ങാപ്പുളും അണ്ടിപരിപ്പും മുകളില്‍ വിതറി അലങ്കരിക്കുക.


EmoticonEmoticon