Tuesday, December 6, 2016

ഏത്തപ്പഴം ഫ്രൈ

Tags


ചേരുവകള്‍

 ഏത്തപ്പഴം        – 1 വലുത്
 നെയ്യ്               – 1 1/2 ടേബിള്‍ സ്പൂണ്‍
 ചിരകിയ തേങ്ങ – 1 1/2 ടേബിള്‍ സ്പൂണ്‍
 പഞ്ചസാര         – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം 1/2 ഇഞ്ച് കട്ടിയില്‍ വട്ടത്തില്‍ മുറിക്കുക. (ചെറിയ ഏത്തപ്പഴം നീളത്തില്‍ കനം കുറച്ച് മുറിയ്ക്കാം)

നെയ്യ് ചൂടാക്കി ഏത്തപ്പഴം ഗോള്‍ഡന്‍ നിറമാകുംവരെ വറക്കുക. പാതി വറത്തതിനുശേഷം തേങ്ങയും പഞ്ചസാരയും വിതറുക. (വറുത്തതിനുശേഷം വിതറിയാലും മതി). അതിനുശേഷം തിരിച്ചിട്ട് വീണ്ടും വറുക്കുക.


EmoticonEmoticon