Tuesday, December 6, 2016

ചിക്കന്‍ പോപ്‌ കോണ്‍


ആവശ്യമുള്ള സാധനങ്ങള്‍

കോഴിയിറച്ചി- അരക്കിലോ
അരിപ്പൊടി- അഞ്ച്‌ ടീസ്‌പൂണ്‍
മൈദ- ആറ്‌ ടീസ്‌പൂണ്‍
കോണ്‍ഫോളോര്‍- നാല്‌ ടീസ്‌പൂണ്‍
മുട്ട-രണ്ടെണ്ണം
തൈര്‌- ഒരു കപ്പ്‌
ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി- രണ്ട്‌ ടീസ്‌പൂണ്‍
സോയാസോസ്‌-രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌-പാകത്തിന്‌
ബ്രഡ്‌ കഷ്‌ണങ്ങള്‍-നാലെണ്ണം (പൊടിച്ചത്‌)
വെജിറ്റബിള്‍ ഓയില്‍-ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ചെറിയ ക്‌ഷ്‌ണങ്ങളാക്കുക.ഇതില്‍ തൈര്‌ പുരട്ടി പത്ത്‌ മിനിറ്റ്‌ വയ്‌ക്കുക. ഇതിലേക്ക്‌് ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്, സോയാസോസ്‌,എന്നിവ ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്‌ക്കുക. ഒരു മണിക്കൂറിന്‌ ശേഷം കോണ്‍ഫ്‌ളോര്‍, മൈദ, അരിപ്പൊടി, കുരുമുളകുപൊടി, ഉപ്പ്‌ എന്നിവ യോജിപ്പിച്ച്‌ ഇതിലേക്ക്‌ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി വയ്‌ക്കണം. മുട്ട പൊട്ടിച്ചൊഴിച്ചു നല്ലതുപോലെ ഇളക്കുക. ചിക്കന്‍ കഷണങ്ങള്‍ മുട്ടയില്‍ മുക്കി ബ്രഡ്‌ കഷ്‌ണങ്ങള്‍ പൊടിച്ചതില്‍ ഇട്ട്‌ ഉരുട്ടി എണ്ണയില്‍ വറുത്തെടുക്കുക.


EmoticonEmoticon