Tuesday, December 6, 2016

ചീസ്‌ സാന്‍വിച്ച്‌


ആവശ്യമുളള സാധനങ്ങള്‍

ബ്രഡ്‌- ആറ്‌ കഷണം
ബട്ടര്‍- രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ചെഡ്‌ഡാര്‍ ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ -കാല്‍ കപ്പ്‌

തയാറാക്കുന്ന വിധം

ഫ്രയിംഗ്‌പാനില്‍ ബട്ടറിട്ട്‌ ചൂടാക്കി ബ്രഡ്‌ കഷണങ്ങള്‍ രണ്ട്‌ വശവും മൊരിച്ചെടുക്കുക. അതിനുമുകളില്‍ ഗ്രേറ്റ്‌ ചെയ്‌തുവച്ചിരിക്കുന്ന ചീസ്‌ വിതറാം. അതിനുമുകളില്‍ മൊരിച്ചുവച്ചിരിക്കുന്ന മറ്റൊരു കഷണം ബ്രഡ്‌ വച്ച്‌ ഒന്നു കൂടി ചൂടാക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ സോസ്‌പാനില്‍നിന്ന്‌ മാറ്റി ടുമാറ്റോ സോസിനൊപ്പം വിളമ്പാം.


EmoticonEmoticon