ചേരുവകള്
ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ - അരകിലോ
സവാള നീളത്തിലരിഞ്ഞത് - വലുത് ഒരെണ്ണം
വെളുത്തുള്ളി - ആറ് അല്ലി
പച്ചമുളക് - അഞ്ചെണ്ണം
ഇഞ്ചി - വലിയകഷണം
തക്കാളി - ഒന്ന്
മുളകുപൊടി - രണ്ട് വലിയ സ്പൂണ്‍
മല്ലിപ്പൊടി - മൂന്ന് വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍
പുളി - നാരങ്ങാ വലുപ്പം
തേങ്ങാപ്പാല്‍ - ഒരു കപ്പ് (കുറുകിയത്)
കറിവേപ്പില, മല്ലിയില - കുറച്ച്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള ഇട്ട് പകുതി വഴന്നാല്‍ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ച് ചേര്‍ത്ത് വഴറ്റുക. ശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വഴറ്റി, പുളി പിഴിഞ്ഞതും, ഉപ്പും, വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചാല്‍ മീന്‍കഷണങ്ങള്‍ ചേര്‍ത്ത് തീ കുറച്ച് വേവിക്കണം. കറി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇറക്കിവെച്ച് ചൂടോടെ ഉപയോഗിക്കാം.
EmoticonEmoticon