ചേരുവകൾ
ടിൻഡ് ട്യൂണ - 150 ഗ്രാം (ടിൻ)
ഉരുളക്കിഴങ്ങ് - 4 എണ്ണം
സവോള - 1/2 കഷ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - അരിഞ്ഞത് 1/2 ടീസ്പൂൺ
കുരുമുളക് പൊടി - കാൽ ടീസ്പൂൺ
മുട്ട - 2 എണ്ണം
ബ്രഡ് - 3 എണ്ണം
വെളിച്ചെണ്ണ - 250 മീല്ലി
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
ടിൻഡ് ട്യൂണാ വെള്ളത്തിൽ ഉരുളക്കിഴങ്ങ് നന്നായി വേവിക്കുക. അതിൽ അരിഞ്ഞ് വെച്ച സവാളയും പച്ചമുളകും ഇഞ്ചിയും ചേർത്ത് വേവിക്കുക. ഉരുളക്കിഴങ്ങ് വറ്റി വരുമ്പോൾ അതിൽ കുരുമുളകും ഉപ്പും വിതറി അടുപ്പിൽ നിന്ന് മാറ്റുക. ഉരുളക്കിഴങ്ങ് ഇഷ്ടമുള്ള ആകൃതിയിൽ ഉരുട്ടി എടുത്ത് അടിച്ചുവെച്ച മുട്ടയിൽ മുക്കിയെടുത്ത് ബ്രഡ്പൊടിയിൽ റോൾ ചെയ്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഇത് നല്ലൊരു സ്റ്റാർട്ടർ കൂടിയാണ്.
EmoticonEmoticon