ചേരുവകള്‍
മീന്‍ - അര കിലോ
മഞ്ഞള്‍ പൊടി - ഒരു സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
നാരങ്ങാനീര് - ഒരു സ്പൂണ്‍
ഉപ്പു - പാകത്തിന്
മീനില്‍ ഇവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക .
സവാള - രണ്ടു, നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് - മൂന്നു സ്പൂണ്‍
വെളുത്തുള്ളിയരിഞ്ഞത് - ഒരു തുടം
പച്ച മുളക് - മൂന്നെണ്ണം, നീളത്തില്‍ അരിഞ്ഞത്
തക്കാളി - ഒരു വലുത്, നീളത്തില്‍ അരിഞ്ഞത്
ഏലയ്ക്ക - ഒന്നിന്റെ പകുതി
കറുവാപട്ട - ഒരു ചെറിയ കഷ്ണം
തേങ്ങാപാല്‍ - രണ്ടാംപാല്‍ - ഒന്നര കപ്പ്
ഒന്നാം പാല്‍ - അരകപ്പ്
എണ്ണ - ഒരു സ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക.
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീന്‍ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ടു മിനുട്ട് മതി .
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം സവാള ചേര്‍ക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാല്‍ ഒഴിച്ചു മൂടി വച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി ഒന്നാം പാല്‍ ചേര്‍ക്കുക.
പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക.
EmoticonEmoticon