ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക സ്രാവ് - ഒന്നിന്റെ പകുതി
ചുവന്ന ഉള്ളി - അഞ്ച് മുള
വെളുത്തുള്ളി - നാല് മുള
കറിവേപ്പില - 12 അല്ലി
പച്ചമുളക് - മൂന്ന്
തേങ്ങ ചിരകിയത് - കാല്‍കപ്പ്
മുളക്‌പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ - അര കപ്പ്
തയാറാക്കുന്ന വിധം
ഉണക്കസ്രാവ് (അച്ചാറിലേക്കരിയുന്ന മാങ്ങവലുപ്പത്തില്‍) ചെറുതായരിഞ്ഞ് കുറച്ച് വെള്ളത്തില്‍ കടലാസ് കഷണങ്ങളിട്ട് രണ്ടു മണിക്കൂര്‍ അതില്‍ ഇട്ടുവെക്കുക. (കടലാസ് കഷണങ്ങളിട്ടതുകൊണ്ട് ഉപ്പ് നന്നായി വലിച്ചെടുക്കും). ശേഷം രണ്ട് അല്ലി കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, ചുവന്ന ഉള്ളി എന്നിവ ചതച്ചെടുത്ത്, കഴുകിയെടുത്ത മീന്‍ കഷണങ്ങളില്‍ കൂട്ടിയോജിപ്പിക്കുക. കുറച്ച് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കാം. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ തേങ്ങ (കുറച്ചു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുംകൂട്ടി) നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ അര കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം 10 അല്ലി കറിവേപ്പില ഇട്ട് പൊടിച്ച് ഈ മീന്‍ചേരുവ അതിലേക്കിടുക. നന്നായി ഇളക്കിയതിനുശേഷം മൂടിവെച്ച്, ഇടയ്ക്കിടയ്ക്ക് ഇളക്കി എണ്ണയില്‍ വറുത്ത് വറ്റിച്ചെടുക്കുക.
EmoticonEmoticon