Friday, August 5, 2016

മുരിങ്ങ ഇല കറി



ചേരുവകള്‍

മുരിങ്ങയില- ഒരു കപ്പ്‌ (ഇല അടര്‍ത്തിയെടുത്തത് )
തേങ്ങ – ഒന്നര കപ്പ്‌ ( തിരുമ്മിയത്‌ )
കുതിര്‍ത്ത അരി – 2 സ്പൂണ്‍
ജീരകം – ഒരു സ്പൂണ്‍
ചുമന്നുള്ളി – 2 അല്ലി
വെളുത്തുള്ളി – 4 അല്ലി
മഞ്ഞള്‍പൊടി – അര സ്പൂണ്‍
വെളിച്ചെണ്ണ -2 സ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം
കടുക് – അര സ്പൂണ്‍
ഉപ്പ് – പാകത്തിന്

താളിക്കാന്‍

വെളിച്ചെണ്ണ -2 സ്പൂണ്‍
ചുമന്നുള്ളി – 7-8 അല്ലി (ചെറുതായി അരിയുക )
കറി വേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

തേങ്ങ ,ജീരകം, വെളുത്തുള്ളി ,ചുമന്നുള്ളി,കുതിര്‍ത്ത അരി , മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക .

പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി ,അതിലേക്കു വറ്റല്‍ മുളക് ,കടുക് ഇവ ഇട്ടു വഴറ്റുക .കടുക് പൊട്ടുമ്പോള്‍ മുരിങ്ങയില കൂടി ഇട്ടു വഴറ്റുക .

തേങ്ങ അരച്ചതിലേക്ക് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി ,വഴറ്റിയ മുരിങ്ങയിലയിലേക്ക് ഒഴിക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ വാങ്ങി വെക്കുക .തിളക്കരുത് .തിളച്ചു പോയാല്‍ ടേസ്റ്റ് നന്നല്ല.

വേറൊരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ചുമന്നുള്ളി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റി കറി വേപ്പിലയും ചേര്‍ത്ത് വാങ്ങി വെച്ചിരിക്കുന്ന കറിക്ക് മുകളില്‍ ഒഴിക്കുക . (തുവര പരിപ്പ് ചേര്‍ത്തും ഈ കറി ഉണ്ടാക്കാവുന്നതാണ് ).


EmoticonEmoticon