Saturday, August 6, 2016

പാലക്ക്- തുവരപ്പരിപ്പ് കറി



ചേരുവകള്‍

പാലക് – ഒരു പിടി
തുവരപ്പരിപ്പ്(സാമ്പാര്‍ പരിപ്പ്) - മുക്കാല്‍ കപ്പ്‌
സവാള – വലുത് ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
തക്കാളി  – 2
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് –  അര ടീസ്പൂണ്‍
പച്ചമുളക് – 3
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മല്ലിപൊടി –1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
എണ്ണ – 2ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

താളിക്കാന്‍

ജീരകം  –  അര ടി സ്പൂണ്‍
കറി വേപ്പില – കുറച്ച്
എണ്ണ – അര ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1. പാലക് കഴുകി,ചെറുതായി അരിഞ്ഞു വെക്കുക .

2. പരിപ്പ് വേവിച്ച്‌ ,നന്നായി ഉടച്ചെടുക്കുക .

3. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ പച്ചമുളക്,തക്കാളി  ഇടുക.പിന്നെ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്  ഇട്ട് ഇളക്കുക .ഇവയെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നു പൊടി വകകള്‍ ഇട്ട് വഴറ്റുക .

4. പാലക് ഇല ഇതിലേക്ക് ഇടുക.ഇല നന്നായി വഴന്നു കഴിയുമ്പോള്‍ ഉടച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂന്ന് നാല് മിനിറ്റ് തിളപ്പിക്കുക .തീ അണക്കുക.

5. പാനില്‍ എണ്ണ ചൂടാക്കി ജീരകം , കറി വേപ്പില  ഇവ വറുത്തു കറിയില്‍  താളിക്കുക.പാലക് –പരിപ്പ് കറി തയ്യാര്‍.

ചപ്പാത്തി,ചോറ് ഇവയുടെ കൂടെ നല്ലതാണ് .


EmoticonEmoticon