Tuesday, June 14, 2016

ചീര പച്ചടി


ചേരുവകള്‍
ചുവന്ന ചീര – ഒരു കപ്പ്‌ ,പൊടിയായി അരിഞ്ഞെടുത്തത്
പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്
കട്ട തൈര് – രണ്ട് കപ്പ്‌
ഉപ്പ് – പാകത്തിന്
കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തില്‍ അരിഞ്ഞെടുത്തത്
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – 2

തയാറാക്കുന്ന വിധം

ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക.ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍ .മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .ആവി കയറ്റിയ ചീരയും ചേര്‍ക്കുക .തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക .ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .ചീര പച്ചടി തയ്യാര്‍.


EmoticonEmoticon