Saturday, June 11, 2016

പാവയ്ക്കാ തോരന്‍


ചേരുവകള്‍

പാവയ്ക്കാ – 2    (ചെറുതായി കൊത്തി അരിഞ്ഞത് )
തേങ്ങ തിരുമ്മിയത് –
സവാള –  1   (ചെറുതായി കൊത്തി അരിഞ്ഞത് )
പച്ചമുളക് – 6   (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് )
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
അരി – ഒരു ടി സ്പൂണ്‍
തേങ്ങ കനം കുറഞ്ഞ കഷണങ്ങളള്‍ ആക്കിയത് – കാല്‍ കപ്പ്‌
കടുക് –  അര ടി സ്പൂണ്‍
വറ്റല്‍ മുളക് –  3
കറി വേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്


തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കുക ..കഷണങ്ങള്‍ ആക്കിയ തേങ്ങ വറുത്തു മാറ്റുക. ഇതിലേക്ക് കടുകും വറ്റല്‍മുളകും ഇട്ട് വറക്കുക..കടുക് പൊട്ടി കഴിയുമ്പോള്‍ അരി വറക്കുക .അരി ചുമന്നു തുടങ്ങുമ്പോള്‍ ,സവാള ,പച്ചമുളക്,ഇവ ചേര്‍ക്കുക ..സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ പാവയ്ക്കാ അരിഞ്ഞതും ചേര്‍ക്കുക .ആവശ്യമായ ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളം തളിച്ച് പാവയ്ക്കാ വേവാന്‍ അനുവദിക്കുക.ഇടക്ക് അടപ്പ് മാറ്റി തിരുമ്മിയ തേങ്ങ കൂടി ചേര്‍ക്കുക.ഇതിനുശേഷം നല്ലത് പോലെ ഇളക്കി വെള്ളം വറ്റുന്നത് വരെ വേവിക്കുക.കറി വേപ്പിലയും മാറ്റി വെച്ച വറുത്ത തേങ്ങ കഷണങ്ങളും  ചേര്‍ത്ത് തീ അണക്കുക.


EmoticonEmoticon