Showing posts with label dessert. Show all posts
Showing posts with label dessert. Show all posts

Tuesday, September 26, 2017

സേമിയ ഐസ്



പാൽ-500 ml
പഞ്ചസാര-അര കപ്പ്
സേമിയ -കാൽ കപ്പ്
വാനില എസ്സെൻസ് -1ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
പാൽ ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക.ശേഷം ഇതിലേക്ക് സേമിയ ചേർത്ത് വേവിക്കുക,പഞ്ചസാര ചേർത്ത് നന്നായി ഇളക്കി വേവിച്ചെടുക്കുക.
സേമിയയും പാലും വെന്തതിനു ശേഷം ഈ പാത്രം തണുക്കാനായി മാറ്റി വെക്കുക.
ഇതിലേക്ക് വാനില എസ്സെൻസ് ചേർത്തു യോജിപ്പിച്ചു കുൽഫി മൗൾഡിൽ ഒഴിച്ച് അതിന്റെ ടോപ് വെച്ച് (സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് ഇതിലേക്ക് ഒരു സ്റ്റിക് വെച്ചാലും മതി )
,6മണിക്കൂർ സെറ്റ് ആവാൻ വെക്കുക .ശേഷം മോൾഡ്‌ പുറത്തെടുത്തു പച്ചവെള്ളം ഇതിന്മേൽ അൽപ സമയം ഒഴിച്ചു കൊടുത്തു ഡിമോൾഡ് ചെയ്യുക.
ടേസ്റ്റി സേമിയ ഐസ് റെഡി!!

Monday, August 21, 2017

പപ്പായ പുഡ്ഡിംങ്ങ്



പഴുത്ത പപ്പായ കഴുകി തൊലി കളഞ്ഞ് നീളത്തിൽ രണ്ട് പീസാക്കി മുറിക്കുക.....ശേഷം കുരു ഒഴിവാക്കുക...
5gm ചൈനാ ഗ്രാസ് പഞ്ചസാര ചേർത്ത് ഉരുക്കി വെക്കുക... ഒരു പീസ് പപ്പായയുടെ ഉള്ളിൽ ഇത് ഒഴിക്കുക.... ബാക്കി ഉള്ളതിൽ തിളപ്പിച്ച 1/2 cup പാൽ ഒഴിച്ച് ഇളക്കി ബാക്കി ഉള്ള പപ്പായ പീസിൽ ഒഴിക്കുക.... പപ്പായ ചെറുതായി നുറുക്കി ഇതിന്റെ കൂടെ ഇടാം....ശേഷം ഫ്രിഡ്ജിൽ വെച്ച് സെറ്റായ ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് കഴിക്കാം....

Thursday, July 27, 2017

സ്ട്രോബറി ലസ്സി



സ്ട്രോബറി - ഒരു കപ്പ്
അധികം പുളിയില്ലാത്ത തൈര്-രണ്ട് കപ്പ്
തേൻ / പഞ്ചസാര - ആവശ്യത്തിന്
ഇഞ്ചി - ഒരു കഷ്ണം
ഒരു നുള്ള് - ഏലക്ക പൊടി
ഐസ് ക്യൂബ്സ്
എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ ഇട്ട് അടിച്ചെടുത്ത് ഉപയോഗിക്കാം.

Monday, July 24, 2017

തണ്ണിമത്തൻ ഐസ്ക്രീം



ചേരുവ

കുരു കളഞ്ഞ തണ്ണിമത്തൻ അരിഞ്ഞത് – 2 കപ്പ്‌
പാൽ – 1 ലിറ്റർ
പഞ്ചസാര – 2 കപ്പ്‌
ചോളപ്പൊടി – 4 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

തണ്ണി മത്തനും പഞ്ചസാരയും കുക്കറിൽ 3 വിസിൽ വരെ വേവിയ്ക്കുക .
തണുത്തു കഴിഞ്ഞാൽ ഈ മിശ്രിതം മിക്സിയിൽ നന്നായി അരച്ചെടുക്കുക .
ഈ അരപ്പ് പാലും ചോളപ്പൊടിയും ചെറു തീയിൽ പാതി തിളച്ചാൽ ചേർത്തു നന്നായി ഇളക്കി ചേർക്കുക.
തണുത്തു കഴിഞ്ഞാൽ ഫ്രീസറിൽ സെറ്റ് ആകാൻ വക്കുക ( 6-8 മണിക്കൂർ )
സെറ്റ്‌ ആയ മിശ്രിതം കുറച്ചു കുറ ച്ചായി കോരിയെടുത്ത് മിക്സിയിൽ അടിച്ചെടുക്കുക
ഗാർണിഷ് ചെയ്യാൻ തണ്ണി മത്തനൊ മറ്റു പഴങ്ങളോ ഉപയോഗിക്കാം  ഐസ് ക്രീമിന് കൂടുതൽ നിറം കിട്ടാൻ തണ്ണി മത്തൻ കൂടുതൽ ചേർക്കാം
കൂടുതൽ ക്രീമി ആകാൻ പാൽപാടയും പഞ്ചസാരയും അടിച്ചു ചേർക്കാം
നോണ്‍ വെജിറെരിയന്സിനു കോഴി മുട്ടയും ചേര്ക്കാവുന്നതാണ് നല്ല പതം കിട്ടുകയുംചെയ്യും

Thursday, September 22, 2016

കരിക്ക് ഐസ്‌ക്രീം

ചേരുവകള്‍

പാല്‍- രണ്ട് കപ്പ്
മുട്ടയുടെ വെള്ള- രണ്ടെണ്ണത്തിന്റെ
പഞ്ചസാര- അരക്കപ്പ്
ഇളംകരിക്ക് വടിച്ചെടുക്കാവുന്ന പാകത്തിലുള്ളത്- ഒരു കപ്പ്
ജലാറ്റിന്‍ – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കാല്‍കപ്പ് ചൂടാക്കി ജലാറ്റിന്‍ അലിയിച്ച് വയ്ക്കുക. ബാക്കി പാലില്‍ പഞ്ചസാര കലക്കി അരിച്ചെടുക്കുക. പാലും പഞ്ചസാരയും അടിച്ചതില്‍ ജലാറ്റിനും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് വയ്ക്കുക. ഒരു ഡിഷില്‍ കരിക്ക് വിതറി മുകളില്‍ കൂട്ട് ഒഴിച്ച് ഒന്നരമണിക്കൂര്‍ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

Tuesday, September 20, 2016

ഓറഞ്ച് ഐസ്‌ക്രീം



ചേരുവകള്‍

ക്രീം- അരക്കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്- അരലിറ്റര്‍
ഓറഞ്ച് ജ്യൂസ്- 1 കപ്പ്
പഞ്ചസാര- 125 ഗ്രാം
ഓറഞ്ച് മാര്‍മലേഡ്- 4 ടീ സ്പൂണ്‍

മുട്ട വെള്ള- 2

തയ്യാറാക്കുന്ന വിധം

ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് ഓറഞ്ച് മാര്‍മലേഡ്, പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് മുട്ടവെള്ള ചേര്‍ത്ത് അടിച്ചശേഷം തണുപ്പിക്കാന്‍ വയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇതെടുത്ത് വീണ്ടും ബീറ്റ് ചെയ്ത് സെറ്റ് ചെയ്യാന്‍ വയ്ക്കുക. ശേഷം വിളമ്പാം.


മാംഗോ ഐസ്‌ക്രീം



ചേരുവകള്‍
പഴുത്ത മാങ്ങ-6
പഞ്ചസാര- അരക്കപ്പ്
പാല്‍-2 ടേബിള്‍ സ്പൂണ്‍
ക്രീം-1/4 കപ്പ്
മുട്ട-1
മാംഗോ എസ്സന്‍സ്- നാല് തുള്ളി

പാകം ചെയ്യുന്ന വിധം 

കഴുകി വൃത്തിയാക്കിയ മാങ്ങാത്തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. മാങ്ങ മിക്‌സിയില്‍ അടിച്ച് അരിച്ച് നാരുകളയുക. പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ബാക്കി എ്ല്ലാചേരുവകളും ചേര്‍ക്കുക. 15 മിനിറ്റ് നന്നായി അടിച്ചു പതപ്പിക്കുക. ഫ്രിഡ്ജില്‍ തണുപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം എടുത്ത് അഞ്ചുമിനിറ്റ് വീണ്ടും അടിക്കുക. തണുപ്പിച്ച് ഉപയോഗിക്കാം.

Thursday, August 18, 2016

വാനില ഐസ്ക്രീം





ചേരുവകള്‍

പഞ്ചസാര - 100 ഗ്രാം
പാല്‍ - 250 മില്ലി
വാനില - 4 തുള്ളി
ജലാറ്റിന്‍ - 15 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യം പാല്‍ നന്നായി കാച്ചിയ ശേഷം പാട മുഴുവനായി മാറ്റണം. കുറച്ചു പാലെടുത്ത് ജലാറ്റിന്‍ അതിലിട്ട് കുതിര്‍ക്കുക. പാല്‍ നന്നായി തിളച്ചു കഴിയുമ്പോള്‍ ഈ കുതിര്‍ന്ന ജലാറ്റിന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. 
പാല്‍ കട്ടിയായി കഴിയുമ്പോള്‍ വാങ്ങിവയ്ക്കുക. ഇതു തണുത്ത് കഴിയുമ്പോള്‍ പഞ്ചസാര പൊടിയും വാനിലയും ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചുകഴിഞ്ഞാല്‍.....വാനില ഐസ്ക്രീം റെഡി.

Friday, July 8, 2016

ഐസ് ക്രീം



ചേരുവകള്‍
മുട്ട – 3
പാല്‍ – ½ ലിറ്റര്‍
പഞ്ചസാര – 1 കപ്പ്
കോണ്ഫ്ല വര്‍ – 1 സ്പൂണ്‍
ജലാറ്റിന്‍ – 1 സ്പൂണ്‍
എസ്സന്സ്് – ¼ സ്പൂണ്‍
ചെറി – 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം
മുട്ട ഉടച്ചു വെള്ളക്കരുവും മഞ്ഞ കരുവും വെവ്വേറേ പാത്രത്തിലാക്കുക. മഞ്ഞക്കരു നന്നായി പതപ്പിക്കുക.ഇതിലേക്ക് പാല്‍,പഞ്ചസാര,കോണ്ഫ്ലഞവര്‍,എസ്സന്സ്ി ഇവ ചേര്ത്തുത നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ നന്നായി കുറുക്കുക.വെള്ളത്തില്‍ ലയിപിച്ച ജലാറ്റിന്‍ തിളച്ച വെള്ളത്തില്‍ പാത്രം മുക്കി കുറഞ്ഞ തീയില്‍ ഉരുക്കുക.ഇതു നേരത്തെ തയ്യാറാക്കിയ കൂട്ടില്‍ ചേര്ത്തു യോജിപ്പിക്ക്കണം..ഫ്ര്രീസറില്‍ വെച്ചു പാതി സെറ്റാവുമ്പോള്‍ മിക്സിയില്‍ ഒന്നടിക്കുക.ഇതിലേക്കു മുട്ടയുടെ വെള്ള പതപ്പിച്ചത് ചേര്ത്തു നന്നായി ഇളക്കി വീണ്ടും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക...പാകമായാല്‍ ചെറി മുറിച്ചതു ഉപയോഗിച്ചു അലങ്കരിക്കുക..

ഫലൂഡ


ചേരുവകള്‍

കട്ടിപാല്‍-500ml
കസ്റ്റാര്‍ഡ് പൗഡര്‍-3spoon    
പഞ്ചസാര-350g
വെര്‍മിസെല്ലി-100g
കാരമല്‍-50g
പഴങ്ങള്‍-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,ആപ്പിള്‍)-250g
കസ് കസ്(സര്‍ബത്ത്)-50g
കശുവണ്ടിപ്പരിപ്പ്-100g
പിസ്ത സിറപ്പ്-100ml
ഐസ് ക്രീം-200g

തയ്യാറാക്കുന്ന വിധം

400mlകട്ടിപ്പാലില്‍ 100ml വെള്ളവും 250gപഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.തണുത്ത പാലില്‍ കലക്കിയ കസ്റ്റാര്‍ഡ് ചേര്‍ക്കുക. ഇളക്കുക. ഇറക്കിവയ്ക്കുക. തണുപ്പിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.വെര്‍മിസെല്ലി വെള്ളത്തില്‍ വേവിക്കുക. ഊറ്റുക.(പച്ചവെള്ളം ഒഴിച്ച് വേണം ഊറ്റേണ്ടത്.)കാരമല്‍ ചൂട് വെള്ളത്തില്‍ കലക്കി തണുത്ത വെള്ളം ഒഴിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.പഴങ്ങള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കുക.ഒരു പാത്രത്തില്‍ കസ്റ്റാര്‍ഡ് അടിക്കുക. ഐസ് ക്രീം ചേര്‍ക്കുക. ഫ്രഷ് പാല്‍(കട്ടിപ്പാല്‍-100ml) ചേര്‍ക്കുക. അടിക്കുക. കാരമല്‍ ചേര്‍ക്കുക.
അടിക്കുക. റോസ് ക്രീം ചേര്‍ക്കുക. 100g പൊടിച്ച പഞ്ചസാര ചേര്‍ക്കുക. അടിക്കുക. വെര്‍മിസെല്ലി ചേര്‍ക്കുക. ഇളക്കുക. അരിഞ്ഞ പഴങ്ങള്‍ ചേര്‍ക്കുക. കോമ്പോ റെഡി.