Showing posts with label Healthy Recipes. Show all posts
Showing posts with label Healthy Recipes. Show all posts

Friday, July 8, 2016

വെജിടെബിള്‍ സ്റ്റൂ




ചേരുവകള്‍
ഉരുളക്കിഴങ്ങ് – 2
സവാള      – 2
പച്ചമുളക്     – 3
കാരറ്റ്        – 1
ഗ്രീന്‍പീസ് – അര കപ്പ്‌
കുരുമുളക്(പൊടിക്കാത്തത്)    – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌
ഒന്നാം പാല്‍ – അര കപ്പ്‌
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി    – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

1) ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .

2) ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .

3) ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .

4) സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .

5) കുരുമുളക് ചേര്‍ക്കുക .

6) കാരറ്റ് ചേര്‍ക്കുക .വഴറ്റുക .

7) രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക .

8)കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ  തയ്യാര്‍.

9) പാലപ്പം ,ഇടിയപ്പം ഇവയുടെ കൂടെ നല്ലതാണ്

Monday, May 23, 2016

വെള്ളയപ്പം



ചേരുവകള്‍

വറുത്ത അരിപ്പൊടി – 4 കപ്പ്‌
ചെറുചൂടുവെള്ളം – 1 കപ്പ്‌
വെള്ളം – 2+1 കപ്പ്‌
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു കപ്പ്‌ ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക)
ടേബിള്‍സ്പൂണ്‍ അരിപ്പൊടി 2 കപ്പ്‌ വെള്ളത്തില്‍ കലക്കി, തുടര്‍ച്ചയായി ഇളക്കി 4 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതവും, ബാക്കിയുള്ള അരിപ്പൊടിയും, യീസ്റ്റ് ചേര്‍ത്ത വെള്ളവും, ചിരണ്ടിയ തേങ്ങയും, ഉപ്പും, ഒരു കപ്പ്‌ വെള്ളവും യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
മാവ് 8 മണികൂര്‍ ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ചൂടാക്കി മാവൊഴിച്ച് പരത്തി (രണ്ട് ദോശയുടെ കനത്തില്‍) ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക.

കുറിപ്പ്

1) പാനില്‍ മാവ് ഒട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അല്പം എണ്ണ പുരട്ടാവുന്നതാണ്.
2) ഓരോ പ്രാവശ്യവും അപ്പം ചുടുന്നതിനായി മാവ് എടുക്കുമ്പോള്‍ നന്നായി ഇളക്കി കോരുക.
3) മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.

വട്ടയപ്പം



ചേരുവകള്‍

നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
ചെറുചൂടുവെള്ളം – ½ കപ്പ്
വെള്ളം – 2 കപ്പ്
തേങ്ങാപാല്‍ – 1 ½ കപ്പ്‌
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – ¾ കപ്പ്‌
ഏലയ്ക്ക – 5 എണ്ണം
വെളുത്തുള്ളി – 1 അല്ലി
നെയ്യ് – 2 ടീസ്പൂണ്‍
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 20 എണ്ണം
ചെറി – 5 എണ്ണം (ആവശ്യമെങ്കില്‍)
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക).
ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.
രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് 8 മണികൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, ചെറിയും (ആവശ്യമെങ്കില്‍) വച്ച് അലങ്കരിക്കുക.
ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക (വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രം പാത്രം അടക്കുക).
തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

കുറിപ്പ്

മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.