ആവശ്യമായ സാധനങ്ങൾ:
1.ആട്ട - 3 കപ്പ്
2.ബട്ടർ - 1 വലിയ സ്പൂൺ
3.വെള്ളം- പൊടി കുഴയ്ക്കാൻ പാകത്തിന്
4.ഉരുളക്കിഴങ്ങ് - 250gm
5.വെളുത്തുള്ളി ചതച്ചത് - 3 അല്ലി.
6.മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
7.സവാള - 1 വലുത്
8.പച്ചമുളക് -2എണ്ണം കൊത്തിയരിഞ്ഞത്
9.കറിവേപ്പില- ഒരു തണ്ട്
10.മല്ലിയില അരിഞ്ഞത്- ഒരു വലിയ സ്പൂൺ
11. ഗരം മസാല- അര ടീസ്പൂൺ
12.. വെളിച്ചെണ്ണ- ഒരു വലിയ സ്പൂൺ
13.നെയ്യ് - 1 വലിയസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആട്ട ഉപ്പും ബട്ടറും വെള്ളവും ചേർത്ത് ചപ്പാത്തി പാകത്തിൽ മയത്തിൽ കുഴയ്ക്കുക.
ഉരുളക്കിഴങ്ങ് വൃത്തിയായി കഴുകി വെളുത്തുള്ളി ചതച്ചതും ഉപ്പും മഞ്ഞളും ചേർത്ത് പുഴുങ്ങുക. തോലുകളഞ്ഞ ഉരുളക്കിഴങ്ങ് നന്നായി ഉടയ്ക്കുക .
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുന്നോൾ
സവാള കനം കുറച്ച് കൊത്തിയരിഞ്ഞത് ഇടുക. ഒന്നു രണ്ട് മിനിറ്റ് കഴിഞ്ഞ് 8 മുതൽ 11 വരെ ചേരുവകൾ ഇതോടൊപ്പം ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് പച്ച മണം മാറുമ്പോൾ നേരത്തെ തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക
ഗോതമ്പു മാവ് കൈവെള്ളയിൽ പരത്തി അതിലേക്ക് തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കൂട്ട് വച്ച് ഉരുളകളാക്കുക. ഇവ
പലകയിൽ കുറച്ച് പൊടി വിതറി അല്പം കട്ടിയിൽ പരത്താം.
തവ ചൂടാകുമ്പോൾ ആലു പെറോട്ട ഇടുക.
അല്പസമയം കഴിഞ്ഞ് മറിച്ചിട്ട് വേവിക്കാം. പാകമാകുമ്പോൾ പെറോട്ടയുടെ അരികിലൂടെ അല്പം നെയ്യ് ഒഴിച്ച് വീണ്ടും മറിച്ചിടുക. ഇപ്പോൾ രണ്ടു പുറവും നന്നായി മൊരിയുകയും പെറോട്ട പൊങ്ങി വരികയും ചെയ്യും.
നല്ല സ്വാദിലും മയത്തിലും തയ്യാറാക്കുന്ന ഈ പ്രഭാത ഭക്ഷണം ആരോഗ്യപ്രദവും രുചികരവുമാണ്. ചേർത്തു കഴിക്കാൻ കറി ആവശ്യമില്ല. എങ്കിലും പുളിയില്ലാത്ത കട്ടത്തൈര് ഇതോടൊപ്പം ചേർത്ത് കഴിച്ചാൽ പ്രഭാത ഭക്ഷണം പോഷക സമൃദ്ധമാകും.

EmoticonEmoticon