സോസേജ് - 4 എണ്ണം
മല്ലിപ്പൊടി - 1 സ്പൂണ്‍
മുളകുപൊടി - അര സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
പേരുംജീരകം - ഒരു നുള്ള്
സവാള - ഒന്ന്
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 4 എണ്ണം
വേപ്പില - 1 കതിര്‍പ്പ്
തക്കാളി - ഒന്ന്
എണ്ണ , ഉപ്പ് - ആവശ്യത്തിന്
സോസേജ് വട്ടത്തില്‍ കനം കുറച്ചു മുറിച്ചു വക്കുക .. എണ്ണയില്‍ പെരുംജീരകം മൂപ്പിക്കുക . ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ,ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും.( വേണമെങ്കില്‍ നാളികേര കൊത്തും ചേര്‍ക്കാം ) ചേര്‍ത്ത് ബ്രൌണ്‍ നിറം ആവാന്‍ തുടങ്ങുബോള്‍ ,പൊടികള്‍ ചേര്‍ത്ത് 1 മിനിറ്റ് കരിയാതെ വഴറ്റുക . വേപ്പിലയുംതക്കാളി അരിഞ്ഞതും , ഉപ്പും ( സോസേജില്‍ ഉപ്പിന്റെ അംശം ഉള്ളത് കൊണ്ട് മാസലയിലെക്കുള്ള ഉപ്പു മാത്രം മതിയാകും) ചേര്‍ത്ത് വഴണ്ട് വരുബോള്‍, സോസേജ് ചേര്‍ത്ത് ഇളക്കി നന്നായി മോരിയിച്ചു എടുക്കുക

EmoticonEmoticon