Tuesday, November 14, 2017

ഓട്സ് കുൽഫി

Tags



ഓട്സ് – അരക്കപ്പ്
പാൽ – ഒരു കപ്പ്
ബദാം / പിസ്ത
(നീളത്തിൽ അരിഞ്ഞത്)
– ഒരു വലിയ സ്പൂൺ
ശർക്കര – പാകത്തിന്
കുങ്കുമപ്പൂവ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
ഓട്സ് നന്നായി പൊടിച്ചെടുക്കുക.
അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതം ചെറുതീയിൽ പേസ്റ്റ് രൂപത്തിൽ ആകും വരെ ചൂടാക്കുക.
അടുപ്പിൽ നിന്ന് വാങ്ങി ചൂടാറിയശേഷം കുൽഫി മോൾഡിലേക്ക് മാറ്റി മൂന്നാലു മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക.


EmoticonEmoticon