കടല മാവ് : 1 cup
പഞ്ചസാര: 1 1/2 cup
നെയ്യ് : 1cup
വെള്ളം : 1/2 cup
ആദ്യം കടലമാവ് ചെറിയ തീയിൽ വറുത്ത എടുക്കുക.ഇത് 4- 5 tbsp നെയ്യ് cherth പുട്ട് പൊടി പോലെ കുഴച് എടുക്കുക.കട്ടയില്ലാതെ,തരി തരി ആയി കുഴക്കണം.
പഞ്ചസാര 1/2 cup vellam ചേർത്ത പാനി ആക്കി വെക്കുക.( നൂൽ പരുവം ആകണം).
നെയ്യ് ചൂടാക്കി മാറ്റി വെക്കുക.
പഞ്ചസാര പാനിയിലേക്ക് കടലമാവ് കുറച്ച കുറച്ച ആയി ചേർത്തു ,നന്നായി ഇളക്കി യോജിപ്പിക്കുക.( ചെറിയ തീയിൽ ആണ് ചെയ്യേണ്ടത്).ഇതിലേക്ക് നെയ്യ് കുറേശ്ശേ ആയി ചേർത്ത,നന്നായി മിക്സ് ചെയ്യുക.കട്ട ഇല്ലാതെ ഇളക്കിക്കൊണ്ടിരിക്കണം.പാത്രത്തിൽ നിന്ന് വിട്ട വരുന്ന പാകം ആകുമ്പോൾ ,നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക.തണുത്തതിനു ശേഷം കട്ട് ചെയ്ത എടുക്കാം.( പാത്രത്തിലേക്ക് മാറ്റുമ്പോൾ തന്നെ കട്ട് ചെയ്യേണ്ട ഷേപ്പിൽ കത്തി കൊണ്ട് ലൈൻ വരച്ച വെച്ചാൽ,തണുത്താൽ പെട്ടെന്ന് കട്ട് ചെയ്യാൻ പറ്റും).

EmoticonEmoticon