വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു 4 മണി പലഹാരം ആണ് ബ്രെഡ് ബജി .
ആദ്യം ബ്രെഡിന്റെ അരികു മുറിച്ചു മാറ്റുക വേണം എങ്കിൽ ബ്രെഡ് രണ്ടായിട്ടൊ നാലായിട്ടൊ മുറിക്കാം.ഒരു ബൗളിൽ 1 കപ്പ് കടലപൊടി,1-2 tbsp അരിപ്പൊടി,2 നുള്ള് സോഡാപ്പൊടി,എരിവ് അനുസരിച്ചു മുളകുപൊടി, കുറച്ചു കായപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കുറച്ചു കട്ടിയായി മാവ് വെള്ളം ചേർത്തു കുഴക്കുക. ഇന്നീ റോട്ടി കഷ്ണങ്ങൾ ഓരോന്നും ഈ മാവിൽ മുകി ചൂടായി കിടക്കുന്ന എണ്ണയിൽ വറുത്തു എടുക്കണം. പുറമെ നല്ല കരുകരുപ്പ് ആവുമ്പോൾ കോരി മാറ്റുക. ബ്രെഡ് ബജി റെഡി.ചട്നിയോ സോസ് കൂട്ടിയോ ചൂടോടെ കഴിക്കുക.

EmoticonEmoticon