Sunday, August 6, 2017

പൊരിച്ച പത്തിരി

Tags



ആവശ്യമുളള സാധനങ്ങൾ.

അരിപ്പൊടി - ഒരു കപ്പ്.
മെെദ - ഒരു കപ്പ്.
കറുത്ത എളള് - ഒരു ടീസ്പൂൺ.
ചെറിയ ജീരകം - ഒരു ടീസ്പൂൺ.
പഞ്ചസാര - ഒരു ടീസ്പൂൺ.
വെളളം - രണ്ട് കപ്പ്.
ഉപ്പ് - ആവശ്യത്തിന്.

പാചകരീതി.

രണ്ട് കപ്പ് വെളളം തിളപ്പിക്കുക.തിളച്ച ശേഷം അൽപം ഉപ്പ് ചേർകുക.ശേഷം ഒരുകപ്പ് മെെദ,ഒരു കപ്പ് അരിപ്പൊടി ചേർത്ത് നല്ലവണ്ണം ഇളക്കി വാട്ടുക.തീ ഓഫ് ചെയ്യുക.(റമദാനിന് നെെസ് പത്തിരിക്ക് വാട്ടുന്നപോലെ)
ഇനി എളള്,ജീരകം,പഞ്ചസാര ചേർക്കുക(പഞ്ചസാര ചേർക്കുന്നത് ഫ്രെെ ചെയ്യുമ്പോൾ ചെറിയ ഒരു നിറം വരാൻ വേണ്ടിയാണ്).
ചൂടാറിയതിന് ശേഷം (ചെറിയ ചൂട് വെണം) നല്ലവണ്ണം കുഴക്കുക.
ഇനി അര ഇഞ്ച് കനത്തിൽ പരത്തുക.
വട്ടത്തിലുളള സ്റ്റീൽ ഗ്ലാസ്,അല്ലെങ്കിൽ വട്ടത്തിലുളള മൂടി എന്നിവ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കുക.
എണ്ണ ചൂടായ ശേഷം ലെെറ്റ് ബ്രൗൺ നിറമായാൽ കോരുക.


EmoticonEmoticon