Sunday, August 6, 2017

പാവയ്ക മസാല


പാവയ്ക(കൈപയ്ക) 2
മഞ്ഞൾപൊടി
ഉപ്പ്
പുളി വെള്ളം അരക്കപ്പ്
തക്കാളി 2
ഉള്ളി ഒന്ന്
ഇഞ്ചി ഒരുകഷ്ണം
വെളുത്തുള്ളി പത്ത് അല്ലി
മുളകുപൊടി രണ്ട് സ്പൂൺ
ജീരകം അരസ്പൂൺ
ഉലുവ അരസ്പൂൺ
എണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

കൈപയ്ക്ക നേർപകുതിയായി മുറിച്ച് ഉൾവശം വൃത്തിയാക്കി വട്ടത്തിൽ മുറിച്ചിടുക.
ഉപ്പും മഞ്ഞളും പുളിവെള്ളവും ചേർത്ത് വേവിച്ച് ഊറ്റുക.
ചീനചട്ടിയിൽ എണ്ണ ചൂടാക്കി ഉലുവയും ജീരകവും പൊട്ടിക്കുക.
പൊടിയായി അരിഞ്ഞ ഉള്ളി ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും മുറിച്ചിട്ടത് ചേർക്കുക
തക്കാളിയും ചേർത്ത് വഴന്നു വന്നാൽ മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.
വേവിച്ച കയ്പക ചേർത്ത് കുറച്ച് പുളിവെള്ളവും ഒഴിച്ച് നന്നായി ഇളക്കി മസാല പരുവമാക്കുക.
വെള്ളം മുഴുവൻ വറ്റിയാൽ തീ ഓഫ് ചെയ്യാം....


EmoticonEmoticon