Saturday, August 26, 2017

ബീഫ് കുരുമുളക് പെരളൻ



ബീഫ് -1 1/2kg
കുഞ്ഞുള്ളി -10 (ചെറുതായി അരിഞ്ഞു വെക്കുക.)
സവാള -4
ഇഞ്ചി ഒരു ചെറിയ കഷ്ണം, വെളുത്തുള്ളി ഒരു കുടം, പച്ചമുളക് -5 - ചതച്ചെടുക്കുക.
തേങ്ങാക്കൊത്തു,കറിവേപ്പില, ഉപ്പ് ,എണ്ണ - ആവശ്യത്തിന്
മുളക് പൊടി -2 ടീസ്പൂൺ
മല്ലിപ്പൊടി -1 1/2 ടേബിൾസ്പൂൺ
കുരുമുളക്പൊടി -1 1/2 ടേബിൾസ്പൂൺ.
പെരും ജീരകം ചൂടാക്കിപ്പൊടിച്ചത് -1 സ്പൂൺ
ഏലക്ക പൊടിച്ചത് -3 എണ്ണം
വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കിയ ബീഫ് ഒരു സ്പൂൺ കുരുമുളക് പൊടിയും അര സ്പൂൺ മുളക് പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അൽപ്പം നാരങ്ങ നീരും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്‌തു അര മണികുർ വെക്കുക.ശേഷം കുക്കറിൽ അൽപ്പം വെള്ളമൊഴിച്ചു ഒന്ന് വേവിച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി തേങ്ങാക്കൊത്തു ഒന്ന് വറുത്തെടുക്കുക. ഇതിലേക്ക് കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് വഴറ്റിയ ശേഷം സവാള,ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കുക.തീയ് കുറച്ചു പൊടികൾ ചേർത്തിളക്കിയ ശേഷം വേവിചു വെച്ചിരിക്കുന്ന ബീഫ് ഉപ്പും ചേർത്ത് നന്നായി വരട്ടിയെടുക്കുക. പെരുജീരവും ഏലക്ക പൊടിച്ചതും ചേർക്കാം. അൽപ്പം എണ്ണയിൽ കറിവേപ്പില വറുത്തു മുകളിലൂടെ ചുറ്റി ഒഴിച്ചെടുക്കാം !


EmoticonEmoticon