Tuesday, August 15, 2017

ഡ്രാഗൺ ചിക്കൻ



എല്ലില്ലാത്ത ചികൻ നീളത്തിൽ മുറിച്ചത് 500 gm
കോൺഫ്ലോർ. 2 സ്പൂൺ
മൈദ രണ്ട് സ്പൂൺ
സോയാസോസ്. മൂന്നു സ്പൂൺ
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്. രണ്ട് സ്പൂൺ
ചുവന്ന മുളക് പേസ്റ്റ്. രണ്ട് സ്പൂൺ
ടൊമാറ്റോ കെച്ചപ്പ്. ഒരു സ്പൂൺ
മുട്ട ഒന്ന്
സവാള. ഒന്ന് നീളത്തിൽ അരിഞ്ഞത്
ക്യാപ്സിക്കം. ഒന്ന് നീളത്തിൽ അരിഞ്ഞത്
ഡ്രൈ ചില്ലി രണ്ട്
അണ്ടിപരിപ്പ്. 8-10
എണ്ണ. ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം മൂന്നുസ്പൂൺ

തയ്യാറാക്കുന്ന വിധം

ചികൻ, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ട് സ്പൂൺ സോയാസോസ്,ചില്ലിപേസ്റ്റ് ഒരുസ്പൂൺ, മൈദ, കോൺഫ്ലോർ,ഉപ്പ്,മുട്ട എന്നിവ നന്നായി മിക്സ് ചെയ്ത് പതിനഞ്ച് മിനുട്ട് മാരിനേഴ്റ്റ് ചെയ്ത് വെക്കുക.
ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക
പാനിൽ മുന്നു സ്പൂൺ എണ്ണ ചൂടാക്കി നുറുക്കിയ അണ്ടിപ്പരിപ്പും വറ്റൽ മുളകും ചൂടാക്കി സവാള ചേർത്ത് വഴറ്റുക. ക്യാപ്സിക്കം ചേർക്കുക. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്,ചില്ലി പേസ്റ്റ് ,ടൊമാറ്റോ കെച്ചപ്പ്,സോയാസോസ് ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് തിളക്കുമ്പോൾ ചികൻ ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്ത് മല്ലിയില ചേർത്ത് ഇറക്കി വയ്കാം......
ഡ്രാഗൺ ചികൻ റെഡി


EmoticonEmoticon