Monday, August 14, 2017

മട്ടൺഗീറോസ്റ്റ്

Tags


മട്ടൺ (1/2 Kg) ഉപ്പും മഞ്ഞൾ പൊടിയും 1 Spn gg പേസ്റ്റും മഞ്ഞൾ പൊടിയും ചേർത്ത് അരമണിക്കൂർ വെക്കുക. കുക്കറിൽ 1 Spn നെയ്യ് ഒഴിച്ച് മട്ടൺ ചേർത്ത് ഒന്ന് വഴറ്റി കുറച്ച് വെള്ളമൊഴിച്ച്വേവിക്കുക.
1 tabമല്ലി, 10 കാശ്മീരി മുളക്, 1t Spnകുരുമുളക്, 1/2 Spnവീതം, പെരുംജീരകം, നല്ല ജീരകം, ഏലക്ക ,പട്ട, ഗ്രാമ്പു, തക്കോലം ഇവയെല്ലാം ഒന്ന് ചൂടാക്കി എടുത്ത് 3 അല്ലി വെളുത്തുള്ളിയും ചേർത്ത് അരച്ച് എടുക്കുക. ഒരു പാനിൽ 2 tabsn നെയ്യ് ഒഴിച്ച് അരപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റുക.ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന മട്ടൺ ചേർത്ത് നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. കറിവേപ്പിലയും ചേർക്കുക .


EmoticonEmoticon