പച്ച ആപ്പിള്‍ കഷണങ്ങള്‍ ആക്കിയത് -1
മല്ലിയില ഒരു പിടി
പച്ചമുളക് രണ്ടോ മൂന്നോ
ഇഞ്ചി ഒരു ചെറിയ കഷണം
ഉപ്പ് ആവശ്യത്തിനു
പഞ്ചസാര കാല്‍ ടീസ്പൂണ്‍
ജീരകം ഒരു നുള്ള്
പുതിനയില ഒന്നോ രണ്ടോ ആവശ്യമെങ്കില്‍ ചേര്‍ക്കാം .
ചേരുവകള്‍ എല്ലാം കൂടി മിക്സിയിലിട്ടു അല്പം വെള്ളം ചേര്‍ത്തു അരച്ചെടുക്കാം. ചിപ്സ് പോലുള്ള ക്രിസ്പി ഐറ്റംസിന്റെ കൂടെ കഴിക്കാന്‍ വളരെ നല്ലതാണ്. പുളിയുള്ള ആപ്പിള്‍ ആണെങ്കില്‍ ഇതിലേക്ക് രണ്ടുമൂന്നു സ്പൂണ്‍ തേങ്ങ കൂടി ഇട്ടു അരച്ചാല്‍ ചോറിന്റെ കൂടെയും കഴിക്കാം.

EmoticonEmoticon