Saturday, August 19, 2017

റവ കേസരി

Tags


ഒരു കപ്പ്‌ റവ ഫ്രൈയിങ് പാനിലിട്ട് ഒന്നു വറുത്തെടുത്തു മാറ്റി വക്കുക. ഇതേ ഫ്രൈയിങ് പാനിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്തു മാറ്റി വക്കുക. ഇതേ പാനിൽ 3 കപ്പ്‌ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരല്പം യെല്ലോ ഫുഡ് കളർ ചേർക്കുക (ആവശ്യമെങ്കിൽ ). വെള്ളം നന്നായി തിളക്കുമ്പോൾ വറുത്തു വച്ച റവ ചേർത്ത് കട്ട കെട്ടാതെ ഇളക്കുക. ഇതിലേക്ക് അര കപ്പ്‌ പഞ്ചസാര ചേർത്ത് കുറുകി വരുമ്പോൾ വറുത്തു വച്ച അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ച് ഏലക്കാപൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കി സെർവിങ് പ്ളേറ്റിലേക് മാറ്റുക.
ഏതു ഷേപ്പിലാണ് വേണ്ടതെന്നു വച്ചാൽ ആ പാത്രത്തിൽ നെയ് തടവി കേസരി ഇട്ട് നന്നായി ഒന്നു പ്രെസ്സ് ചെയ്ത് തണുക്കുമ്പോൾ വേറെ പ്ളേറ്റിലേക്ക് മാറ്റിയാൽ മതി..


EmoticonEmoticon