Friday, August 11, 2017

പാവയ്ക്ക (കയ്പ്പക്ക ) ചിപ്സ്

Tags


ചേരുവകൾ

പാവയ്ക്ക.....2 എണ്ണം
കോൺഫ്ലോർ.... 1 ടേബിൾസ്പൂൺ
കടലമാവ്.......... 1 ടേബിൾസ്പൂൺ
അരിപൊടി........ 1 ടേബിൾസ്പൂൺ
മുളകുപൊടി....... 1 ടീസ്പൂൺ
മഞ്ഞൾപൊടി..... 1 ടീസ്പൂൺ
ഗരംമസാലപൗഡർ..... 1/2 ടീസ്പൂൺ (ഓപ്ഷണൽ )
ഉണക്ക മാങ്ങാ പൊടി.... 1ടീസ്പൂൺ
ഉപ്പ്...... ആവശ്യത്തിന്
വെളിച്ചെണ്ണ..... വറുക്കാൻ വേണ്ടത്
കറിവേപ്പില.... ഒരു തണ്ട്‌
വെള്ളം..... ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്ക വട്ടത്തിൽ അരിയുക. കുരു കളയണ്ട. ഇതിലേക്ക് കോൺഫ്ലോർ, കടലമാവ്, അരിപൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. സ്വല്പം വെള്ളവും ചേർക്കാം. ഇതിൽ ഗരംമസാലപ്പൊടി നിർബന്ധമില്ല. ഞാൻ ചേർത്ത് നോക്കിന്നേ ഉള്ളൂ. ടേസ്റ്റ് നല്ലതാണ്. ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഓരോന്നോരോന്നായി പാവയ്ക്ക ഇടുക. നല്ല ഗോൾഡൻ ബ്രൌൺ കളറാകുമ്പോൾ കോരിയെടുത്തു ഒരു ടിഷു പേപ്പറിൽ വക്കുക. പിന്നെ കുറച്ചു കറിവേപ്പില എണ്ണയിലിട്ട് കോരി ഇതിനു മുകളിൽ ഇടാം. അങ്ങനെ നമ്മുടെ ക്രിസ്പി "പാവയ്ക്ക ചിപ്സ് " റെഡി... 😋😋


EmoticonEmoticon