Thursday, July 27, 2017

കോഴി തൈര് കറി

Tags


രണ്ട് സവാള നൈസായി വെട്ടി അരക്കിലോ ചിക്കൻ ബ്രസ്റ്റ് ചെറിയ കഷ്ണങ്ങളാക്കി വെട്ടിയതും കൂടി സ്റ്റൗ കത്തിച്ച് ഒരു ഫ്രൈപാനിലിച്ചിരി ഓയിൽ ഒഴിച്ച് അതിലേക്കിട്ട് ഇളക്കിക്കൊടുക്കുക...

അതിലേക്ക് രണ്ട് പച്ചമുളകും രണ്ടല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും പൊടിയായി കൊത്തിയരിഞ്ഞ് ചേർത്ത് സവാളയും കോഴികഷ്ണങ്ങളും ബ്രൗൺ കളർ ആവും വരെ ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കുക...

എന്നിട്ട് അതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും അര ടീസ്പൂൺ ഉണക്ക മുളക് ഇടിച്ചെടുത്തും അര ടീസ്പൂൺ നല്ല ജീരകവും ചേർത്ത് ഇളക്കിയതിന് ശേഷം നൂറ്റമ്പത് ഗ്രാം ബേബി സ്പിനാച്ച് മുകളിൽ നിരത്തി രണ്ട് തക്കാളി നന്നായി ചെറുതായി അരിഞ്ഞതും ഇട്ട് ചെറിയ തീയിൽ മൂടി വെക്കുക...
അഞ്ചാറ് മിനിറ്റിന് ശേഷം മൂടി തുറന്ന് ഇളക്കി കൊടുക്കുക...

തീ കുറച്ച് കൂട്ടി അതിൽ വന്നിരിക്കുന്ന വെള്ളം ഡ്രൈ ആവും വരെ ഇളക്കി ഇരുന്നൂറ് ഗ്രാം നല്ല കട്ടിയുള്ള തൈരും ചേർത്ത് ഇളക്കി ഒന്ന് ചൂടായിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം.....


EmoticonEmoticon