Thursday, July 27, 2017

ചിക്കൻ 65

Tags



ഇതു വളരെ ടേസ്റ്റിയും ഈസിയുമായ ഒരു വിഭവം ആണ്.സൈഡ് ഡിഷ്‌ ആയി ഉപയോഗിക്കാം.ഈ പേര് എങ്ങനെ വന്നു എന്നു ഞാൻ ഒന്ന് അന്വേഷിച്ചു.ഇതു ചെന്നെയിൽ നിന്നും ആണത്രേ ഉത്ഭവിച്ചത്.ചിലര് പറയുന്നു ഇതിൽ 65 ചേരുവകൾ ഉള്ളത് കൊണ്ടാണ് ഈ പേര് വന്നതെന്ന്.പക്ഷെ ചിലര് പറയുന്നു ഒരു കിലോ ചിക്കനിൽ 65 പച്ചമുളക് യൂസ് ചെയ്യും അതു കൊണ്ടാണ് പേര് കിട്ടിയതെന്ന്.അതു എന്തായാലും നമ്മുക്ക് റെസിപി നോക്കാം

ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തത്-500 gm
കുരുമുളക് പൊടി-1 സ്പൂണ്
മുളക് പൊടി-1 സ്പൂണ്
കോണ്ഫ്ലോർ-4സ്പൂണ്
ഉപ്പ്-ആവശ്യത്തിനു
മുട്ട-1
തൈര്-1 കപ്പ്
കറിവേപ്പില-3 തണ്ട്
പച്ചമുളക്-6
എണ്ണ-ചിക്കൻ വറക്കാൻ ആവശ്യത്തിന്
വെളുത്തുള്ളി-ഒരു കുടം

ആദ്യം ചിക്കനിൽ മുട്ട, കോണ്ഫ്ലോർ,ഉപ്പു,കുരുമുളക് പൊടി,പകുതി മുളക് പൊടി ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇതു ഒരു 10 മിനിറ്റ് വച്ച ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു കറിവേപ്പില,നീളത്തിൽ കീറിയ പച്ചമുളക്,വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് വറുത്ത ചിക്കൻ ചേർക്കുക.ഒരു പാത്രത്തിൽ തൈര്,ഉപ്പ്,മുളക് പൊടി നന്നായി മിക്സ് ചെയ്‌ത് ചിക്കനിലേക് ചേർക്കുക.കളർ വേണമെങ്കിൽ അല്പം ഫുഡ് കളർ യൂസ് ചെയ്യാം.തൈര് മുഴുവൻ ചിക്കനിലേക് അബ്സോർബ് ആയവരേക്കും തീ കുറച്ചു നന്നായി മിക്സ് ചെയുക.തൈര് കാണാത്ത പോലെ എല്ലാം അബ്സോർബ് ആയാൽ വാങ്ങി ഉപയോഗിക്കാം.മല്ലിയില വച്ചു അലങ്കരിക്കാം


EmoticonEmoticon