Thursday, July 27, 2017

അവിൽ വിളയിച്ചത്

Tags


ആദ്യം മധുരത്തിനാവശ്യമായ ശർക്കര ഒരു പാത്രത്തിലിട്ട് ചൂടാക്കി പാനിയാക്കി അരിച്ചു മാറ്റി വക്കുക.
ഒരു ഫ്രൈയിങ് പാനിൽ അല്പം നെയ് ഒഴിച്ചു കുറച്ച് അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത്, കിസ്മിസ് ഇത്രേം വറുത്തു മാറ്റി വക്കുക. തയാറാക്കി വച്ചിരിക്കുന്ന ശർക്കര പാനി ഫ്രൈയിങ് പാനിൽ ഒഴിച്ച് തിള വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന അവിൽ ഇട്ടു കൊടുത്തു നല്ല നന്നായി ഇളക്കുക. ഇതിലേക്ക് കുറച്ച് ഏലക്ക പൊടി ചേർക്കുക. എള്ള് ഇഷ്ടമുള്ളവർ അതും കുറച്ച് ചേർക്കുക. അവിൽ ശർക്കര പാനിയിൽ നന്നായി മിക്സ്‌ ആയാൽ വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് കൂടെ ചേർത്തിളക്കി നല്ല ഡ്രൈ ആകുമ്പോൾ സെർവിങ് പ്ലേറ്റിലേക് മാറ്റുക.
ഇത് കുറെ നാൾ ചീത്തയാകാതെ ഇരിക്കും....


EmoticonEmoticon