Thursday, July 27, 2017

ചിക്കൻ സമൂസ

Tags



ചിക്കൻ ചെസ്റ്റു പീസ് - അര കിലോ.
വലിയ ഉള്ളി - 3 എണ്ണം.
പച്ചമുളക് - 3 എണ്ണം.
ഇഞ്ചി പേസ്റ്റ് - 1 സ്പൂണ്.
വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്.
മഞ്ഞപൊടി - അര സ്പൂണ്.
വെളിച്ചെണ്ണ - 3 സ്പൂണ്.
വലിയ ജീരകം - 1 സ്പൂണ്
ടൊമാറ്റോ സോസ് - 1 സ്പൂണ്(ചോയ്സ്)
കറിവേപ്പില .
മല്ലിച്ചപ്പ്.
ഉപ്പ്
സമൂസ ലീഫ്

പാചക രീതി

ചിക്കൻ ചെസ്റ്റു പീസ് വലിയ കഷണം വാങ്ങി കഴുകി അല്പം മഞ്ഞപൊടിയും ഉപ്പും ചേർത്തു വേവിക്കുക
ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചെടുക്കുക
ഉള്ളി പൊടിപൊടിയായി അരിഞ്ഞെടുക്കുക.
മുളക് ചെറിയ പീസ് ആകുക.
മസാല ഉണ്ടാക്കാനുള്ള പത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു ജീരകം ചേർക്കുക
ശേഷം ഉള്ളി ചേർത്തു 1 മിനുറ്റ് വഴറ്റുക
ഇനി പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞപൊടി,ചെക്കൻ മസാല,ഉപ്പ്,ടൊമാറ്റോ സോസ് എന്നിവ ചേർത്തു 1 മിനുട്ട് വഴറ്റുക
ഉള്ളി പകുതി വേവ് ആയാൽ മതി.
ഇനി ഈ മസലാ ചൂട് ആറിയ ശേഷം സമൂസ ലീഫിൽ അല്പം വെച്ചു ത്രികോണ ആകൃതിയിൽ മടക്കുക.
സമൂസ ലീഫിന്റെ അവസാനം വരുന്ന ഭാഗം അല്പം മൈദയും വെള്ളവും ചേർത്തു പശ പോലെ ഉണ്ടാക്കി ഒട്ടിക്കുക.
നല്ലവണ്ണം ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.
NB: സമൂസ ലീഫ് പകുതി വേവിലാണ് ലഭിക്കുന്നത്.
മസാലയും വേവിച്ചതാണ്.
അതുകൊണ്ട് എണ്ണയിൽ അതികം നേരം ഫ്രൈ ചെയ്യേണ്ടതില്ല.ബ്രൗണ് നിറമാകുമ്പോൾ കോരുക


EmoticonEmoticon