Friday, December 16, 2016

വറുത്തരച്ച ചിക്കന്‍ കറി


ചേരുവകള്‍

ചിക്കന്‍
ചിക്കന്‍കഷ്ണങ്ങള്‍ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) - 1/2 കിലോ
തേങ്ങ തിരുമ്മിയത് 1 കപ്പ്
ഇഞ്ചി 1 വലിയ കഷ്ണം
വെളുത്തുള്ളി (അരിഞ്ഞത്) 2 ടീസ്പൂണ്‍
പച്ചമുളക് – 6 എണ്ണം
വെളിച്ചെണ്ണ
ചുവന്നുള്ളി 1 കപ്പ്
സവാള – 1 കപ്പ്
തക്കാളി – 1 കപ്പ്
മുളകു പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
മല്ലി പ്പൊടി – 2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്

തയ്യാറാക്കുന്ന വിധം.

രണ്ട് ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തിലെടുത്ത് തേങ്ങ വറുത്തെടുക്കുക. മല്ലിപ്പൊടി, മുളക് പൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതൊരു ബ്രൗണ്‍ നിറമാകുമ്പോല്‍ അരച്ചെടുക്കുക.

ഒരു പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് ചൂടാക്കുക. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ അരച്ച് ചേര്‍ക്കുക. കുറച്ചുനേരം ഇളക്കിയതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് അല്‍പനേരം വേവിക്കുക.

അടപ്പു തുറന്നതിനു ശേഷം സവാളയും തക്കാളിയും ചേര്‍ത്ത് അല്പം വെള്ളം കൂടിയൊഴിച്ച് 20 മിനിട്ട് വേവിക്കുക.

അടപ്പ്ു തുറന്ന് അരപ്പ് ചേര്‍ക്കുക. അല്പം വെളളവും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക.

ചിക്കന്‍ കറി വിളമ്പാന്‍ തയ്യാറായിക്കഴിഞ്ഞു.


EmoticonEmoticon