Wednesday, December 7, 2016

നെയ്പായസം

Tags


പ്രധാന ചേരുവകൾ

ഉണക്കലരി 2 നാഴി
ശർക്കര 1 കി ഗ്രാം
നെയ്യ് 150 ഗ്രാം
കൊട്ടത്തേങ്ങ 1 മുറി
അണ്ടിപ്പരിപ്പ് 50 ഗ്രാം
ഉണക്കമുന്തിരി 50 ഗ്രാം

പാകം ചെയ്യേണ്ട വിധം

ഒരു ഉരുളിയിൽ ഒന്നരയിടങ്ങഴി വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ അരി കഴുകി ഇടുക. അരി നല്ലതു പോലെ വെന്തുകഴിഞ്ഞാൽ ശർക്കരയും നെയ്യും ചേർത്ത് ഇളക്കുക. നല്ലതു പോലെ വരട്ടി എടുത്ത ശേഷം കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞിട്ട് ഇളക്കി യോജിപ്പിക്കുക. പിന്നീട് അണ്ടിപ്പരിപ്പും മുന്തിരിയുമിട്ട് ഇളക്കിയോജിപ്പിച്ച് ഉപയോഗിക്കാം.


EmoticonEmoticon